വണ്ടൂര്‍: സ്വകാര്യ വ്യക്തി വീടിനു സമീപത്ത് സ്ഥാപിച്ച അനധികൃത മണലൂറ്റ് കേന്ദ്രത്തിന് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി. ചേരിപ്പറമ്പ് ഇസ്മാഈല്‍ നടത്തിയിരുന്ന കേന്ദ്രത്തിനെതിരെയാണ് റവന്യൂ അധികൃതര്‍ നടപടിയെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് വീടിനു സമീപത്തായിരുന്നു മണലൂറ്റല്‍ നടത്തിയിരുന്നത്. സ്വന്തം വയലില്‍ കുഴിയുണ്ടാക്കി ഇതില്‍ നിന്നുള്ള ചളിവെള്ളം വലിയ പൈപ്പുപയോഗിച്ച് കേന്ദ്രത്തിലത്തെിച്ചായിരുന്നു പ്രവൃത്തി. പൈപ്പിലൂടെയത്തെുന്ന വെള്ളത്തിലെ ചളി പ്രത്യേക തരം അരിപ്പയുപയോഗിച്ചാണ് വേര്‍തിരിച്ചിരുന്നത്. സാധാരണ മണലിനെ അപേക്ഷിച്ച് ഈ മണലിനു വിലക്കുറവായതുകാരണം ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍, വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള മണലൂറ്റ് ജലക്ഷാമം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. വില്ളേജ് ഓഫിസര്‍ എ. അയ്യപ്പന്‍െറ നേതൃത്വത്തിലുള്ള സംഘമത്തെിയാണ് കേന്ദ്രം അടപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.