മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍െറ 2016-17ലെ വാര്‍ഷിക ബജറ്റ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചു. 100.76 കോടി രൂപ വരവും 100.56 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം പാസാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കമീഷന്‍െറ അനുമതിയോടെ പദ്ധതികളുടെ വിശദാംശങ്ങളും പുതിയ പ്രഖ്യാപനങ്ങളും ഒഴിവാക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വര്‍ഷാന്ത്യം 19.7 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. പട്ടികജാതി ഭവന നിര്‍മാണത്തിന് അഞ്ച് കോടിയും ഭവന സുരക്ഷക്ക് 3.60 കോടിയും കുടിവെള്ളത്തിന് 2.31 കോടിയും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.25 കോടിയുമാണ് വകയിരുത്തിയത്. മൊത്തം 100,56,61,600 രൂപയാണ് ബജറ്റില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച വികസന ഫണ്ട് വിഹിതമായ 56,86,87,000, മെയിന്‍റനന്‍സ് ഫണ്ട് 30,11,54,000, സംസ്ഥാനാവിഷ്കൃത പദ്ധതി വിഹിതം 3,03,06,000, 2014-15 ലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള അവാര്‍ഡ് തുക 20,00,000, ആര്‍.എം.എസ്.എ 4,64,96,000, ജനറല്‍ പര്‍പ്പസ് ഫണ്ട് 2,52,16,000, തനത് ഫണ്ട് നീക്കിയിരിപ്പ് 1,02,89,980, ജില്ലാ പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഫാമില്‍ നിന്നുള്ള വരവ് അടക്കം മറ്റിനങ്ങളില്‍ 2,34,83,000 എന്നിങ്ങനെ മൊത്തം 100,76,31,980 രൂപയാണ് 2016-17ല്‍ പ്രതീക്ഷിക്കുന്ന വരവ്. അംഗങ്ങളായ സലീം കുരുവമ്പലം, ഷെറീന ഹസീബ്, എം.ബി. ഫൈസല്‍, വെട്ടം ആലിക്കോയ, ഹനീഫ പുതുപ്പറമ്പ്, ടി.പി. അഷ്റഫലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, ഹാജറുമ്മ, അനിത കിഷോര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി എ. അബ്ദുല്ലത്തീഫ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.