പെരിന്തല്‍മണ്ണ: വേനല്‍ ശക്തമായതോടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമായി. പ്രസവ വാര്‍ഡിലടക്കം രണ്ട് ദിവസമായി ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ളെന്ന പരാതിയാണ് രോഗികള്‍ക്ക്. പരിസരത്തെ കിണറുകളില്‍ വെള്ളം തേടി പോകേണ്ട അവസ്ഥയിലാണ് കിടപ്പുകാര്‍. ആശുപത്രിയില്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കൂളറിലെ വെള്ളമാണ് മിക്കപ്പോഴും രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ ഏഴ് മുതല്‍ ഉച്ച വരെ പെരിന്തല്‍മണ്ണയില്‍ സബ്സ്റ്റേഷന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. ഇതുമൂലം വെള്ളം പമ്പ് ചെയ്യാന്‍ ബുദ്ധിമുട്ടി. രണ്ട് ദിവസമായി ആശുപത്രി അധികൃതര്‍ പണം കൊടുത്ത് വെള്ളം വാങ്ങുകയാണ്. ശനിയാഴ്ച 48,000 ലിറ്ററും ഞായറാഴ്ച ഉച്ചവരെ18,000 ലിറ്ററും വാങ്ങിയതായി നഴ്സിങ് സൂപ്രണ്ട് മോളിയമ്മ ജോസഫ് പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്ക് വെള്ളം അടിക്കുന്ന കിണര്‍ പാതായ്ക്കരയിലാണ്. അഡ്മിറ്റാകുന്ന രോഗിക്കൊപ്പം നാലും അഞ്ചും കൂട്ടിരിപ്പുകാര്‍ എത്തുന്നതുമൂലം അമിതമായി വെള്ളം ചെലവാകുന്നുണ്ട്. അമിത ഉപയോഗത്താല്‍ രോഗികള്‍ക്ക് പോലും അത്യാവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.