തുവ്വൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടിവെള്ള പദ്ധതികള്‍ ഉപയോഗശൂന്യമായി. പുതൂര്‍ കോളനിയിലെയും മരുതത്ത് കാടക്കുന്നിലെയും കുടിവെള്ള പദ്ധതികളില്‍ നിന്നുള്ള ജലവിതരണമാണ് വിവിധ കാരണങ്ങള്‍ മൂലം മുടങ്ങിയത്. 14 ലക്ഷത്തിലധികം രൂപ ചെലവിട്ട് നിര്‍മിച്ച കുടിവെള്ള പദ്ധതി ഒൗദ്യോഗിക ഉദ്ഘാടനം നടത്തും മുമ്പേ നോക്കുകുത്തിയായി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഒൗദ്യോഗിക ഉദ്ഘാടനം നടത്താതിരുന്നത്. എന്നാല്‍, ഏതാനും മാസങ്ങള്‍ മാത്രമേ പദ്ധതിയില്‍നിന്ന് വെള്ളം എടുക്കാന്‍ കഴിഞ്ഞുള്ളൂ. മോട്ടോര്‍ തകരാറടക്കമുള്ള കാരണങ്ങളായിരുന്നു വെള്ളം മുടങ്ങിയതിനു പിന്നില്‍. വെള്ളം മുടങ്ങിയതിനാല്‍ പുതൂര്‍ കോളനിയിലെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. മരുതത്ത് കാടക്കുന്നിലെ കുടിവെള്ള പദ്ധതി ഒരു വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഈ പദ്ധതിയും ഉപയോഗശൂന്യമായി. രണ്ട് പദ്ധതികളും നോക്കുകുത്തിയാവാന്‍ കാരണം നിര്‍മാണത്തിലെ അപാകതയാണെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.