താനൂര്‍: ഉണ്യാല്‍ തീരദേശ മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ പൊലീസിന്‍െറ മേല്‍നോട്ടത്തില്‍ പ്രത്യേക ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിലാണ് തീരുമാനം. താനൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലിലും തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വെട്ടം പഞ്ചായത്തിലെ പറവണ്ണയിലുമാണ് ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കുക. സമാധാന കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇനി പ്രശ്നങ്ങള്‍ പരിഹരിക്കുക. പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ സമാധാന കമ്മിറ്റി ചേരുകയും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്യും. അക്രമം തുടര്‍ന്നാല്‍ കുറ്റവാളികളെ കണ്ടത്തെി ഒറ്റപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. അക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. നിറമരുതൂര്‍ സ്കൂളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മുട്ടി, ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, തിരൂര്‍ ആര്‍.ഡി.ഒ ജെ.ഒ. അരുണ്‍, തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി സുഹറ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ. ജയന്‍, കൂട്ടായി ബഷീര്‍, വി.ടി ഇക്റാമുല്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.