നന്മ വളര്‍ത്താനുതകുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടത് –ദയാബായി

പെരിന്തല്‍മണ്ണ: മനുഷ്യരിലുള്ള എല്ലാതരം നന്മയും വളര്‍ത്താനുതകുന്ന വിദ്യാഭ്യാസമാണ് വളരുന്ന തലമുറക്ക് നല്‍കേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. പെരിന്തല്‍മണ്ണ സായി സ്നേഹതീരം ആദിവാസി ഹോസ്റ്റലിലെ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ചിന്താശേഷിയും വിവേചനബുദ്ധിയും വളരാന്‍ കൂടുതല്‍ പണം മുടക്കിയുള്ള വിദ്യാഭ്യാസത്തിന്‍െറ ആവശ്യമില്ളെന്ന് ദയാബായി പറഞ്ഞു. ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ സ്വാഭാവിക ചുറ്റുപാടില്‍നിന്ന് പറിച്ചുമാറ്റുകയും പഠനശേഷം പഴയ അവസ്ഥയിലേക്ക് അവരെ മടക്കി വിടുകയും ചെയ്താല്‍ എന്താകുമെന്ന് പറയാനാവില്ല. ആദിമ വിഭാഗങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം പഠനാവസരം സൃഷ്ടിക്കുന്നതിനോട് യോജിപ്പില്ളെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, സ്നേഹതീരത്തിലെ കുട്ടികളുടെ സംരക്ഷണത്തില്‍ ദയാബായി സംതൃപ്തി അറിയിച്ചു. കുട്ടികളോടൊത്ത് ഉച്ചഭക്ഷണവും കഴിച്ചാണ് ഇവര്‍ മടങ്ങിയത്. സ്നേഹതീരം സെക്രട്ടറി കെ.എസ്. ബോസ്, ഭാരവാഹികളായ കെ.ആര്‍. രവി, എസ്.എം. വിശ്വനാഥന്‍, കെ. പ്രസാദ്, എ. കൃഷ്ണദാസ്, എ.പി. അംബികാദേവി, ഡോ. സോഫിയ, മീനാക്ഷിക്കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ദയാബായിയെ ഹോസ്റ്റലിലേക്ക് സ്വീകരിച്ചത്. താഴെക്കോട്, പാണമ്പി, ഇടിഞ്ഞാടി, ചേരിയം, കീഴാറ്റൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലെ 29 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമാണ് രണ്ട് ഹോസ്റ്റലുകളിലായി കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.