എടപ്പാള്‍: പണവും ഉദ്യോഗസ്ഥ-രാഷ്ട്രീയ പിന്തുണയും ആവോളം ലഭിക്കുമ്പോള്‍ മണ്ണ് മാഫിയക്ക് ആരെ ഭയക്കാന്‍. ഏത് പാതിരാത്രിയും കുന്നുകളിടിച്ച് മണ്ണെടുക്കാം, ആ മണ്ണു കൊണ്ട് വയല്‍ നികത്താം. നിയമപരമായി നേരിടാന്‍ ഉദ്യോഗസ്ഥരും തടയാന്‍ നാട്ടുകാരുമത്തെില്ല. ഇനി നാട്ടുകാരത്തെിയാലോ അവരെ ഭിന്നിപ്പിച്ച് മണ്ണ് മാഫിയക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി രാഷ്ട്രീയ നേതാക്കള്‍ സജീവമായി രംഗത്തുണ്ടാകും. വട്ടംകുളം പഞ്ചായത്തിലും അതിര്‍ത്തി പ്രദേശമായ പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിലും മണ്ണ് മാഫിയ അരങ്ങുവാഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എടപ്പാള്‍ കേന്ദ്രമായി ഏതാനും വര്‍ഷംമുമ്പ് പ്രകൃതി സംരക്ഷണ സേന എന്ന പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ഒരു പരിധിവരെയെങ്കിലും വയല്‍ നികത്തലും കുന്നിടിക്കലും നിയന്ത്രണ വിധേയമായത്. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികളില്‍പ്പെട്ട നിരവധിപേര്‍ മണ്ണ് മാഫിയയില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന് വലിയ ഫണ്ടാണ് പ്രതിമാസം മണ്ണ് മാഫിയ നല്‍കുന്നതെന്ന ആരോപണം ശക്തമാണ്. മണ്്ണ മാഫിയകളില്‍നിന്ന് വിവിധ പരിപാടികള്‍ക്ക് ഫണ്ട് രഹസ്യമായി വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളില്ളെന്നതും പരസ്യമായ രഹസ്യമാണ്. ശുകപുരത്തെ ഒരു കേന്ദ്രത്തില്‍ രണ്ടുവര്‍ഷം മുമ്പ് മണ്ണെടുപ്പ് തടഞ്ഞ പരിസ്ഥിതി സംരക്ഷണസേന, മേഖലയിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി. വരാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ലാത്തതിനാല്‍ നേതാക്കള്‍ സ്ഥലത്തത്തെിയപ്പോള്‍ മണ്ണ് മാഫിയയുടെ ചോദ്യം രാഷ്ട്രീയ നേതാക്കളോടായിരുന്നു. ചോദിക്കുമ്പോഴെല്ലാം സംഭാവന തരണമെങ്കില്‍ ഇങ്ങനെയൊക്കെ മണ്ണ് കൊണ്ടുപോയാലേ പറ്റൂവെന്നായിരുന്നു മണ്ണ് മാഫിയയുടെ നിലപാട്. ഇതോടെ രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. ബണ്ട്, റോഡ് നിര്‍മാണം എന്നിവക്ക് മണ്ണെടുക്കാനുള്ള അനുമതിയാണ് മൈനിങ് ജിയോളജി വകുപ്പ് നല്‍കുന്നത്. ഈ അനുമതിയുടെ മറവിലാണ് പകലും രാത്രിയും ഒരുപോലെ മണ്ണെടുക്കുന്നത്. അനുമതി നല്‍കിയ സ്ഥലത്തിന്‍െറ എത്രയോ ഇരട്ടിയിലധികം സ്ഥലത്തെ മണ്ണ് നീക്കിയാലും സ്ഥല ഉടമക്കെതിരെ നടപടി സ്വീകരിക്കില്ല. മണ്ണെടുപ്പിന് അനുമതികൊടുക്കുന്ന സ്ഥലം നേരിട്ട് സന്ദര്‍ശിക്കാതെയാണ് മൈനിങ് ജിയോളജി വകുപ്പ് അനുമതി നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.