പുലാമന്തോള്‍: ആപത്ഘട്ടങ്ങളെ അത്മവിശ്വാസത്തോടെ നേരിടാന്‍ പുലാമന്തോളിലെയും പരിസരങ്ങളിലെയും സ്ത്രീകള്‍ക്ക് കരുത്ത് പകരുകയാണ് പുളിങ്കാവ് സ്വദേശി മുഹമ്മദലിയുടെ ഭാര്യ സാജിദ. കളരിപ്പയറ്റ്, കരാട്ടെ, യോഗ എന്നിവയിലാണ് ഇവര്‍ പരിശീലനം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ലോക വനിതാ ദിനത്തില്‍ 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പരിശീലനത്തിന് തുടക്കം കുറിച്ചിരുന്നു. അതിന് മുമ്പ് പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ 36 അങ്കണവാടി അധ്യാപികമാര്‍ക്കും പരിശീലനം നല്‍കി. മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 1500ല്‍ പരം വിദ്യാര്‍ഥിനികളെയാണ് സാജിദ വിവിധ മുറകള്‍ പരിശീലിപ്പിച്ചത്. ഐ.ഡി.കെ ഗ്രാന്‍റ്മാസ്റ്റര്‍ ഹാജി ജമാല്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് സാജിദയും ഭര്‍ത്താവും ആയോധന കല പരിശീലിച്ചത്. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗം ഷാന ടീച്ചര്‍ എന്നിവര്‍ സാജിദയുടെ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.