കോട്ടക്കല്‍: പത്ത് ദിവസത്തിനിടെ രണ്ടുതവണ കോട്ടക്കലില്‍ സദാചാര പൊലീസിന്‍െറ വിളയാട്ടം നടന്നിട്ടും നടപടിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാര്‍ഥിനിയും, ബുധനാഴ്ച ദമ്പതികളുമാണ് മര്‍ദനത്തിരയായത്. പരിക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുകേസുകളിലും കോട്ടക്കല്‍ എസ്.ഐ നടപടിയെടുക്കുന്നില്ളെന്നാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിലാണ് അമ്മക്കൊപ്പം പോകുകയായിരുന്ന എട്ടാം ക്ളാസ് വിദ്യാര്‍ഥിനി മര്‍ദനത്തിരയായത്. കമന്‍റടിച്ചതിന് പ്രതികരിച്ചതോടെ യുവാക്കള്‍ ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും, പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്ത രണ്ടംഗസംഘം അമ്മക്ക് നേരെയും തിരിഞ്ഞു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. പരാതിയെഴുതി വാങ്ങിയ പൊലീസ് മധ്യസ്ഥത്തിന് ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. എടരിക്കോട് വാളക്കുളം സ്വദേശികളാണ് അമ്മയും മകളും. ബുധനാഴ്ചയാണ് സ്വന്തം ഓഫിസില്‍ യുവാവിനും, ഭാര്യക്കും മര്‍ദനമേറ്റത്. എടരിക്കോട്ടെ ഓഫിസില്‍ ഇരിക്കുകയായിരുന്ന ഇവരെ അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു. വടി കൊണ്ടാണ് ഇവരെ മര്‍ദിച്ചത്. മൊബൈല്‍ ഫോണും തകര്‍ത്തു. മറവഞ്ചേരി സ്വദേശികളായ ദമ്പതികള്‍ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് വൈകുന്നേരത്തോടെ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. ഇരുകേസുകളിലും തിരൂര്‍ ഡിവൈ.എസ്.പി വിശദീകരണം തേടിയതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.