മഞ്ഞപ്പിത്തം: ഭീതിയകന്നില്ല; ബോധവത്കരണം ഊര്‍ജിതം

മങ്കട: മങ്കടയിലും പരിസരങ്ങളിലും കണ്ടത്തെിയ മഞ്ഞപ്പിത്തം കൂടുതല്‍ വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ബോധവത്കരണം ഊര്‍ജിതമാക്കി. വാഹന പ്രചാരണവുമായി തിങ്കളാഴ്ച മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനസന്ദേശം നല്‍കി. പഴകിയതും വൃത്തിയില്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ക്കിടകം ഭാഗത്താണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏതാനും സ്കൂള്‍ കുട്ടികള്‍ക്കും രോഗബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂട്ടില്‍, കടന്നമണ്ണ, വെള്ളില ഭാഗങ്ങളിലും മഞ്ഞപ്പിത്തം പിടിപെട്ടവരുണ്ട്. വേനല്‍ കാലമായതോടെ വൃത്തിഹീനമായ പരിസരങ്ങളും വെള്ളത്തിന്‍െറ ഉപയോഗവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ഒരാഴ്ച മുമ്പ് തന്നെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.