വില്ളേജില്‍ റീസര്‍വേയില്‍ 2,000 അപാകതകള്‍ : നറുകരയില്‍ ഭൂ ഉടമകള്‍ വട്ടംചുറ്റുന്നു

മഞ്ചേരി: നറുകര വില്ളേജില്‍ നിലവില്‍വന്ന റീസര്‍വേ റിപ്പോര്‍ട്ടിലെ അപാകതകളില്‍ വലഞ്ഞ് ഭൂ ഉടമകള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിന് റവന്യൂ വകുപ്പിനോ ജനപ്രതിനിധികള്‍ക്കോ താല്‍പര്യമില്ല. തണ്ടപ്പേരുമാറ്റം, വിസ്തീര്‍ണം, എന്നിവയിലെ അപാകതകള്‍ കാരണം നികുതിയടക്കാനത്തെുന്നവരെ വില്ളേജ് ജീവനക്കാര്‍ മടക്കിയയക്കുകയാണ്. ഭൂഉടമകള്‍ക്ക് ബന്ധമില്ലാത്ത പ്രശ്നത്തില്‍ നട്ടംതിരിയുന്നത് വില്ളേജിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ്. ഒമ്പത് ഹെഡ് സര്‍വേയര്‍മാരടക്കം 79 പേരാണ് നറുകരയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. റീസര്‍വേയില്‍ പലരുടെയും ഭൂമിയുടെ രേഖയിലുള്ള അവകാശി മാറി. നികുതിയടക്കാന്‍ ചെന്ന അഞ്ചും പത്തും സെന്‍റുകാര്‍ പലതവണ കയറി ഇറങ്ങേണ്ട സ്ഥിതിയാണ്. 13,820 തണ്ടപ്പേരുകളാണ് വില്ളേജില്‍. 2015 ഏപ്രില്‍ മുതലാണ് റീസര്‍വേ നിലവില്‍വന്നത്. അതില്‍ ഡിസംബര്‍ വരെ മാത്രം ലഭിച്ചത് 1042 പരാതികള്‍. രണ്ടായിരത്തില്‍പരം കുടുംബങ്ങളുടെ ഭൂമിക്കാണ് അപാകതകള്‍. ഏറ്റവും ഒടുവിലത്തെ കണക്കില്‍ പരാതി പരിഹരിച്ചത് കേവലം 22 ഭൂ ഉടമകളുടേത് മാത്രമാണെന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച വല്ലാഞ്ചിറ അബ്ദുല്‍ ലത്തീഫിന് വില്ളേജ് ഓഫിസില്‍നിന്ന് മറുപടി ലഭിച്ചു. പരാതി പരിഹരിക്കേണ്ടത് വില്ളേജ് ഓഫിസും സര്‍വേ വിഭാഗവുമാണ്. എന്നാല്‍, നികുതിയടക്കാന്‍ ചെല്ലുന്നവരോട് സാധാരണക്കാര്‍ക്കറിയാത്ത സാങ്കേതികക്കുരുക്കുകള്‍ പറഞ്ഞ് കൈയൊഴിയുകയാണ് അധികൃതര്‍. വില്ളേജ് ഓഫിസിലുള്ളവര്‍ സര്‍വേ വിഭാഗത്തെയും അവിടെയുള്ളവര്‍ വില്ളേജ് ജീവനക്കാരെയും കുറ്റപ്പെടുത്തുകയാണ്. ലഭിച്ച പരാതികളില്‍ മുഴുവന്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നടത്തുന്ന രീതിയിലാണെങ്കില്‍ വര്‍ഷങ്ങള്‍ വേണം. അതുവരെ നറുകര വില്ളേജില്‍ ഭൂമി കൈമാറാനോ, ഇഷ്ടദാനം നടത്താനോ സാധിക്കാത്ത സ്ഥിതിയാണ്. നികുതിയടക്കാനത്തെുന്നവര്‍ക്ക് ഇപ്പോള്‍ നികുതിയടച്ചുനല്‍കുന്നത് ഭൂഉടമസ്ഥന്‍െറ പേരിന്‍െറ കൂടെ പഴയ ഉടമസ്ന്‍െറ പേരും ചേര്‍ത്ത്. ഭൂ ഉടമകള്‍ക്ക് ഒരു ബന്ധവുമില്ലാത്ത തകരാറിന് പരിഹാരം കാണാന്‍ ഉടമ ഫോറം എട്ടില്‍ വില്ളേജ് ഓഫിസര്‍ക്ക് പരാതി നല്‍കി ആവശ്യമായ ഫീസടവാക്കിയ ചലാന്‍ രസീതിയും ഹാജരാക്കിയാല്‍ പരാതി രേഖയില്‍ സ്വീകരിക്കും. ഇത്തരത്തില്‍ ലഭിച്ചതാണ് ആയിരത്തിലേറെ പരാതികള്‍. വിഷയത്തിന്‍െറ പൊരുളറിയാന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക് വിവരം നല്‍കാതെ ഒഴിഞ്ഞുമാറി. മാത്രമല്ല, നറുകര വില്ളേജ് ഓഫിസിലെ ചില ജീവനക്കാര്‍ക്കെതിരെ തഹസില്‍ദാര്‍ക്ക് ലഭിച്ച പരാതികളെക്കുറിച്ചും കൈക്കൊണ്ട നടപടികളെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഏറനാട് താലൂക്ക് ഓഫിസ് മറുപടി നല്‍കിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.