ഇറിഡിയം ലോഹത്തിന്‍െറ മറവില്‍ കോടികള്‍ തട്ടുന്ന സംഘം വലയില്‍

എടപ്പാള്‍: രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഇറിഡിയം ലോഹത്തിന്‍െറ മറവില്‍ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പൊലീസ് വലയില്‍. പുരാതന ആരാധനാലയങ്ങളുടെ താഴികക്കുടങ്ങളില്‍ ഇറിഡിയം ലോഹം ഉണ്ടെന്ന നിഗമനത്തെ കൂട്ടുപിടിച്ച് കോടികള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ 12 പേരാണ് ചങ്ങരംകുളം പൊലീസിന്‍െറ വലയിലായത്. 15 ലക്ഷം രൂപ മുടക്കിയാല്‍ 50 കോടി തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയതാണ് സംഘം തട്ടിപ്പ് നടത്തുന്നത്. നരിപ്പറമ്പ്, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളിലുള്ളവരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. സ്വന്തമായി രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനാണെന്ന് പ്രചരിപ്പിക്കുന്ന വ്യക്തിയും നോട്ടിരട്ടിപ്പ് കേസ് പ്രതിയും കസ്റ്റഡിയിലുണ്ട്. എടപ്പാളിലെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നിക്ഷേപം സമാഹരിക്കാന്‍ നീക്കം നടത്തുമ്പോഴാണ് ഇവര്‍ വലയിലായത്. സംഘത്തിലെ വയനാട്ടുനിന്നുള്ള രണ്ടുപേര്‍ പൊലീസ് നടപടിയുടെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇറിഡിയം ലോഹത്തിന് രാജ്യാന്തര വിപണിയില്‍ ലഭിക്കുന്ന മോഹവില ആധികാരിക രേഖകളോടെ അവതരിപ്പിച്ചാണ് സംഘം നിക്ഷേപകരില്‍നിന്ന് പണം കൈക്കലാകുന്നത്. പുരാവസ്തു വില്‍പനക്കാരില്‍നിന്ന് വാങ്ങിയ താഴികക്കുടം ഉപയോഗിച്ചാണ് തട്ടിപ്പ്. വിദ്യാഭ്യാസം കുറഞ്ഞ സമ്പന്നരാണ് സംഘത്തിന്‍െറ ഇരകള്‍. ഇരകളെ കണ്ടത്തെുന്നതിന് വലിയൊരു സംഘവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. താഴികക്കുടത്തില്‍ ഇറിഡിയം ലോഹമുണ്ടെന്ന് നിക്ഷേപകനെ ബോധ്യപ്പെടുത്താന്‍ വ്യാജ ശാസ്ത്രഞ്ജനെ സംഘം രംഗത്തിറക്കുന്നുണ്ട്. വ്യാജ ശാസ്ത്രജ്ഞന്‍െറ മുന്നിലത്തെിക്കുന്ന നിക്ഷേപകനെ ഇറിഡിയം ലോഹത്തിന്‍െറ സാന്നിധ്യം ‘ബോധ്യപ്പെടുത്തുക’ അരിമണി ഉപയോഗിച്ചാണ്. മേശയുടെ ഒരറ്റത്ത് വിതറുന്ന അരിമണികള്‍ മേശയുടെ മറുഭാഗത്തുകൂടെ താഴികക്കുടം ‘വലിച്ചെടുക്കു’ന്നത് ശാസ്ത്രഞ്ജന്‍ കാണിച്ചുകൊടുക്കും. അന്താരാഷ്ട്ര വിപണിയില്‍ ഇറിഡിയം വില്‍പന നടത്തിയ ഫണ്ട് ബാങ്ക് വഴിയാണ് ലഭിക്കുകയെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുക. ഒരു ദേശസാല്‍കൃത ബാങ്കിന്‍െറ വ്യാജ പ്രതിനിധി നിക്ഷേപകന് മുന്നിലത്തെി ബാങ്കിടപാടിന്‍െറ രേഖകള്‍ കാണിച്ചുകൊടുക്കും. തട്ടിപ്പിന്‍െറ പൂര്‍ണമായ ചിത്രം കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊന്നാനി സി.ഐ രാധാകൃഷ്ണ പിള്ളയും എസ്.ഐ ആര്‍. വിനോദും. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.