വണ്ടൂര്‍: മണ്ഡലത്തില്‍ ലീഗ്-കോണ്‍ഗ്രസ് പോരണയും മുമ്പ് ചൊവ്വാഴ്ച യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ഞായറാഴ്ച വണ്ടൂരില്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജില്ലാ, ബ്ളോക്, പഞ്ചായത്ത് ഭാരവാഹികളും സംബന്ധിച്ചു. ഓരോ പഞ്ചായത്തില്‍ നിന്നും ഇരുവിഭാഗങ്ങളില്‍ നിന്നായി 10 വീതം പേരെ പ്രത്യേകം വിളിച്ചുചേര്‍ത്തായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ളെങ്കിലും ചൊവ്വാഴ്ച വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെ സംഘടിപ്പിച്ച് പഞ്ചായത്ത് തലത്തില്‍ മഞ്ഞുരുക്കാനുള്ള തന്ത്രങ്ങാണ് ജില്ലാ നേതൃത്വം നടത്തുന്നത്. മണ്ഡലത്തിലെ വണ്ടൂര്‍ ഒഴികെയുള്ള മുഴുവന്‍ പഞ്ചായത്തുകളിലും ലീഗ്-കോണ്‍ഗ്രസ് പോര് രൂക്ഷമായിരുന്നു. ഇതുകാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളും യു.ഡി.എഫിന് നഷ്ടപ്പെടുകയും ചെയ്തു. മണ്ഡലത്തില്‍ ലീഗ് ശക്തമാണെന്നറിയിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വവും അണികളും ഇത് അംഗീകരിക്കുന്നില്ളെന്നാണ് ലീഗിന്‍െറ പൊതുവായ പരാതി. ലീഗ്-കോണ്‍ഗ്രസ് പോര് രൂക്ഷമായ കരുവാരക്കുണ്ട്, പോരൂര്‍, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലാണ് പ്രശ്നം പരിഹരിക്കാന്‍ ബാക്കിയുള്ളത്. ഭരണ കൈമാറ്റം സംബന്ധിച്ച തര്‍ക്കങ്ങളാണ് മിക്ക പഞ്ചായത്തിലും പോരിന് കാരണമായത്. ചോക്കാടും കാളികാവിലും ലീഗിന് ആദ്യസമയം ഭരണം കൈമാറണമെന്നായിരുന്നു ആവശ്യം. ഇത് നല്‍കാമെന്ന തീരുമാനത്തിലത്തെിയതായി പറയുന്നു. ഇതിന്‍െറ ഭാഗമായാണ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍െറ രാജി പ്രഖ്യാപനമെന്നാണ് അറിയുന്നത്. അവശേഷിക്കുന്ന പോരൂരിലും കരുവാരകുണ്ടിലും പ്രശ്നങ്ങള്‍ ഇപ്പോഴും കടുത്ത രീതിയില്‍ തുടരുകയാണ്. ലീഗുമായി ഒരു കാലത്തും സഖ്യമുണ്ടാവില്ളെന്നായിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രചാരണം. നേരത്തെ വാഗ്ദാനം ചെയ്ത പല തീരുമാനങ്ങളും നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ളെന്നായിരുന്നു ലീഗിന്‍െറ ആക്ഷേപം. മന്ത്രി അനില്‍ കുമാറിന് വോട്ടു ചെയ്യാന്‍ എതിര്‍പ്പില്ളെന്നു പറയുമ്പോഴും പ്രാദേശികമായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ലീഗിന്‍െറ ആവശ്യം. പോരൂരില്‍ നേരത്തെ വാഗ്ദാനം ചെയ്ത ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാപനങ്ങളുള്‍പ്പെടെ ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നേതൃത്വത്തിനു മറുപടിയുണ്ടായിട്ടില്ളെന്നാണ് ആക്ഷേപം. നിലവില്‍ പോരൂരിലെ ലീഗ് വാര്‍ഡുകളില്‍ നിന്നും മന്ത്രി അനില്‍ കുമാറിന്‍െറ റോഡ് വികസന ഫണ്ടുകള്‍ മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവര്‍ മാറ്റിയതായും ആക്ഷേപമുണ്ട്. എല്ലാം 10ാം വാര്‍ഡിലേക്ക് മാറ്റിയതായും ഇത്തരത്തില്‍ ലീഗിനെ എതിര്‍ത്ത മണ്ഡലം പ്രസിഡന്‍റിനെ അംഗീകരിക്കാനാവില്ളെന്നുമാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരം കാണാന്‍ മന്ത്രി എ.പി. അനില്‍ കുമാറിനേയും പി.കെ. ബഷീര്‍ എം.എല്‍.എയേയും ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. എന്നാല്‍, പോരൂരിലെ മുസ്ലിം ലീഗ് കമ്മിറ്റി ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചതായി അറിയില്ളെന്നും കാര്യമായ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തിട്ടുണ്ടെന്നും ഡി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി. കുഞ്ഞിമുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.