അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട് നടന്നതായി പരാതി

അരീക്കോട്: കര്‍ഷകര്‍ക്ക് നടീല്‍ വസ്തു വിതരണം, ശിശുമിത്രം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം നിര്‍മാണം എന്നിവയടങ്ങിയ പദ്ധതി നിര്‍വഹണത്തില്‍ അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഇടതുപക്ഷ അംഗം കെ.ടി. അബ്ദുറഹ്മാന്‍ സര്‍ക്കാറിന് പരാതി നല്‍കി. അംഗീകൃത കര്‍ഷകര്‍ക്ക് നല്‍കേണ്ട പച്ചക്കറി തൈകള്‍ പുല്‍പ്പറ്റ, കുഴിമണ്ണ, ചീക്കോട് പ്രദേശങ്ങളിലെ ചില സ്വകാര്യ വ്യക്തികള്‍ക്കാണ് നല്‍കിയത്. മുണ്ടകന്‍ വിളകളുടെ നടീല്‍ കാലയളവ് പാലിക്കാതെ തൈ വിതരണം ചെയ്തു. തൊഴില്‍ പരിശീലന കെട്ടിടം നിര്‍മാണത്തിലും ക്രമക്കേട്. 15 ലക്ഷം രൂപയാണ് ഇതിന് ചെലവിട്ടത്. ശിശുമിത്രം പദ്ധതിയില്‍ 750 രൂപക്ക് വാങ്ങേണ്ട സൈക്കിളുകള്‍ 975 രൂപക്ക് വാങ്ങി. 103 മുച്ചക്ര വാഹനം വാങ്ങിയതില്‍ 43 എണ്ണം മാത്രമേ വിതരണം ചെയ്തുള്ളു. രേഖകള്‍ നല്‍കാതെ മുന്‍കൂറായി ഫോണ്‍ ബില്ല് വാങ്ങി. അങ്കണവാടി നവീകരണത്തിലും ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടത്തെി എന്നിങ്ങനെയാണ് പ്രതിപക്ഷ അംഗത്തിന്‍െറ പരാതിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.