സ്വകാര്യ ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

കേച്ചേരി: കുന്നംകുളം-തൃശൂര്‍ റോഡിലെ മുഴുവഞ്ചേരിയില്‍ സ്വകാര്യ ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സ്കൂള്‍ ബസ് ഡ്രൈവര്‍ തോളൂര്‍ പാണേങ്ങാടന്‍ ദേവസി (56), ആളൂര്‍ അരങ്ങാശേരി ആന്‍േറാ തോമസ് (34), കോതച്ചിറ പൊണോലി അശോകന്‍െറ ഭാര്യ ഷൈലജ (39), കുമരനെല്ലൂര്‍ കരിമ്പാകണക്കല്‍ മുഹമ്മദ്കുട്ടി (47), ചങ്ങരംകുളം ഈച്ചരത്ത് വളപ്പില്‍ ടെഷ്റിഫ (22), കരിക്കാട് അമന അപ്പാര്‍ട്മെന്‍റില്‍ ഫൗസിയ (32), ആനക്കര ചോളപറമ്പില്‍ ശിവശങ്കരന്‍ (48), പട്ടാമ്പി പനങ്കുഴി വീട്ടില്‍ അക്ബര്‍ അലി (31), പട്ടാമ്പി പനങ്കുഴി വീട്ടില്‍ സെബിയ (4), ആനക്കല്ല് മാനകുഴി വളപ്പില്‍ മുഹമ്മദ് (50), വളാഞ്ചേരി സ്വദേശി സുന്ദരന്‍ (45), പട്ടാമ്പി സ്വദേശി മുഹമ്മദ്കുട്ടി (60), എന്നിവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ നിരവധിപേരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെ മഴുവഞ്ചേരി ത്രിവേണി ഫാര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നിലായിരുന്നു അപകടം. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. കുന്നംകുളം ഭാഗത്തേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ വരുന്നതിനിടെ കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ‘ഷണ്‍മുഖ’ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂള്‍ ബസിന്‍െറ സീറ്റിനിടയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ ഓടിക്കൂടിയവര്‍ പാടുപെട്ടു. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവസമയം സ്കൂള്‍ ബസില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ആക്ട്സ് പ്രവര്‍ത്തകരും കുന്നംകുളം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ദേവസിയുടെ പരിക്ക് ഒഴികെ ആര്‍ക്കും ഗുരുതരമല്ല. സ്വകാര്യ ബസിലുള്ളവരാണ് മറ്റെല്ലാ പരിക്കേറ്റവരും. സംഭവതത്തെുടര്‍ന്ന് കുന്നംകുളം-തൃശൂര്‍ റോഡില്‍ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.