കുന്നുമ്മലിലെ സൂചനാബോര്‍ഡ്: ശിപാര്‍ശ ചെയ്യേണ്ടത് ട്രാഫിക് പൊലീസെന്ന് ഉപദേശക സമിതി

മലപ്പുറം: കുന്നുമ്മല്‍ ജങ്ഷനില്‍ റോഡുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡിനായി ശിപാര്‍ശ ചെയ്യേണ്ടത് ട്രാഫിക് പൊലീസാണെന്ന് ട്രാഫിക് ഉപദേശക സമിതി. പൊതുജനങ്ങളുടെ പരാതിയിലും നടപടി സ്വീകരിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരം ബോര്‍ഡ് സ്ഥാപിക്കേണ്ടത് പി.ഡബ്ള്യൂ.ഡി റോഡ്സ് വിഭാഗമാണ്. മൂന്നുവര്‍ഷം പിന്നിട്ടു കുന്നുമ്മല്‍ ട്രാഫിക് ഐലന്‍ഡില്‍ ബോര്‍ഡില്ലതായിട്ട്. ഇതിനിടെ ട്രാഫിക് ഉപദേശക സമിതിയുടെ നിരവധി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ട്രാഫിക് പൊലീസിനോ ബന്ധപ്പെട്ടവര്‍ക്കോ ആയില്ല. ദിശാബോര്‍ഡില്ലാത്തതിനാല്‍ ജങ്ഷനിലത്തെുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് വഴിതെറ്റി നഗരത്തിനുള്ളില്‍ കറങ്ങേണ്ടി വരുന്നത് പതിവാണ്. മിക്ക സമയത്തും ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരന് ഇരട്ടി പണിയുണ്ടാകും. പാലക്കാട് റോഡില്‍ സെന്‍റ് ജെമ്മാസ് സ്കൂള്‍ മുതല്‍ മഞ്ചേരി റോഡ് വരെ തിരക്ക് ഒഴിവാക്കേണ്ടത് മിക്കപ്പോഴും ഒരു പൊലീസുകാരന്‍െറ ചുമതലയാണ്. ഇതിനിടയില്‍ ഡ്രൈവര്‍മാര്‍ക്ക് വഴി പറഞ്ഞുകൊടുക്കുകയും വേണം. അതേസമയം, ദിശാബോര്‍ഡ് സ്ഥാപിക്കാന്‍ അടുത്ത ട്രാഫിക് ഉപദേശകസമിതി യോഗത്തില്‍ ശിപാര്‍ശ ചെയ്യുമെന്ന് മലപ്പുറം ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ ബാലഗംഗാധരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.