തിരൂര്‍: ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍െറ ഉദ്ഘാടനത്തിന് സ്ത്രീ യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം കൈയേറിയതായി പരാതി. കാത്തിരിപ്പ് കേന്ദ്രം കൈയേറിയതോടെ ഒട്ടേറെ യാത്രക്കാര്‍ ദുരിതത്തിലായി. നഗരസഭയുടെ മൗനാനുവാദത്തോടെയാണ് വേദി ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്. നഗര സഭാ ചെയര്‍മാനായിരുന്നു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷന്‍. കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തുണിയുപയോഗിച്ച് വളച്ച് കെട്ടിയാണ് വേദിയൊരുക്കിയത്. കാത്തിരിപ്പ് കേന്ദ്രത്തിനകത്തും പുറത്തും നിറയെ കസേരകളും നിരത്തി രാവിലെ ഒമ്പത് മുതല്‍ ഇവിടം സംഘാടകര്‍ കൈയടക്കി. പരിപാടിക്കത്തെിയവര്‍ക്ക് ഇരിപ്പിടം ഒരുക്കിയത് യാത്രക്കാര്‍ സഞ്ചരിക്കുന്ന ഭാഗത്തായിരുന്നു. കാത്തിരിപ്പ് കേന്ദ്രവും സഞ്ചരിക്കുന്ന ഭാഗവും കൈയേറിയിട്ടും വൈകുന്നേരം വരെയും നഗരസഭ നോക്കുകുത്തിയായി നിന്നു. പരിപാടിക്ക് നഗരസഭയില്‍നിന്ന് വാക്കാല്‍ അനുമതി തേടിയിരുന്നതായി സ്ഥാപന ഉടമ അറിയിച്ചു. പരിപാടി കഴിഞ്ഞയുടന്‍ പന്തല്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും വൈകിയതിന്‍െറ കാരണം അറിയില്ളെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡിനകത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പരിപാടി നടത്താന്‍ നഗരസഭ മൗനാനുവാദം നല്‍കല്‍ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.