ചെമ്മങ്കടവില്‍ നോക്കുകുത്തിയായി പഞ്ചായത്ത് സാംസ്കാരിക നിലയം

മലപ്പുറം: മുന്‍ പ്രസിഡന്‍റിന്‍െറ നാമധേയത്തില്‍ കോഡൂര്‍ പഞ്ചായത്ത് സ്ഥാപിച്ച ചെമ്മങ്കടവ് ചോലക്കല്‍ വലിയപറമ്പിലെ സാംസ്കാരിക നിലയം നോക്കുകുത്തിയായി. 2010ലാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. മുന്‍ പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദാലിയുടെ നാമധേയത്തിലാണ് സാംസ്കാരിക നിലയം. എന്നാല്‍, ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീടൊരു നടപടിയും ഉണ്ടായില്ല. ഫര്‍ണിച്ചറുകളോ പുസ്തകങ്ങളോ പത്രമോ വൈദ്യുതി അടക്കമുള്ള സംവിധാനങ്ങളോ ലഭ്യമാക്കിയില്ല. പാര്‍ട്ടി പത്രം മാത്രമാണ് ഇന്ന് ഇവിടെ വായിക്കാനുള്ളത്. നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. സാംസ്കാരിക നിലയത്തിന് പുസ്തകങ്ങള്‍ നല്‍കിയ ക്ളബ് നശിക്കുന്നത് കാരണം അവ തിരിച്ചെടുത്തു. അതേസമയം, സാംസ്കാരിക നിലയത്തിന്‍െറ പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പുതിയ വാര്‍ഷിക പദ്ധതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാന്‍ തുക വകയിരുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. ഷാജി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.