തെരുവുനായയുടെ കനിവില്‍ തിരികെ കിട്ടിയത് പണമടങ്ങിയ ബാഗ്

വള്ളിക്കുന്ന്: തെരുവുനായയുടെ കനിവില്‍ ഉമക്കും മകള്‍ക്കും തിരികെ കിട്ടിയത് വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കഴിയുന്ന തെരുവുനായയുടെ പ്രകടനം മൂലം നഷ്ടപ്പെട്ട ബാഗ് ഉടമക്ക് തിരികെ കിട്ടിയത്. ബസില്‍ കയറുന്നതിനിടെയാണ് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിനി പട്ടയില്‍ മനക്കല്‍ ഉമക്ക് ബാഗ് നഷ്ടമായത്. ഉമയും മകള്‍ ഉമാ ദേവിയും കാലിക്കറ്റ് സര്‍വകലാശാലയില്‍ വന്ന് തിരിച്ചുപോവുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ടിക്കറ്റ് എടുക്കാന്‍ നേരത്താണ് പണവും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിയുന്നത്. ഉടന്‍ ഇവര്‍ സര്‍വകലാശാലയിലേക്ക് തന്നെ തിരിച്ച് പോവുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. ഇതേ സമയത്തുതന്നെ നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ ഹോം ഗാര്‍ഡിന് കൈമാറിയിരുന്നു. ഹോം ഗാര്‍ഡ് ഇവരെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലത്തെിക്കുകയും ചെയ്തു. ഈ സമയം ഉമയും മകളും ബാഗ് നഷ്ടപ്പെട്ടതായി പരാതിപ്പെടാന്‍ സ്റ്റേഷനിലത്തെിയിരുന്നു. നാടോടികളെ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഇതിനിടയിലാണ് തെരുവുനായ ഒരു ബാഗ് കടിച്ചെടുത്ത് തേഞ്ഞിപ്പലം സ്റ്റേഷനിലത്തെുന്നത്. സ്റ്റേഷന്‍ മുറ്റത്തിട്ട ബാഗ് പൊലീസുകാര്‍ പരിശോധിച്ചപ്പോള്‍ പണവും രേഖകളും കണ്ടത്തെി. ബാഗ് അപ്പോള്‍ തന്നെ പൊലീസ് ഉമക്ക് കൈമാറി. ഓട്ടോയില്‍ കൊണ്ടുവരുന്നതിനിടെ ബാഗ് നാടോടികള്‍ ദേശീയപാതയിലേക്ക് വലിച്ചെറിഞ്ഞതാകാമെന്നാണ് നിഗമനം. പരാതിയില്ലാത്തതിനാല്‍ നാടോടികളെ വിട്ടയക്കുകയും ചെയ്തു. പൊലീസുകാര്‍ നല്‍കുന്ന ഭക്ഷണവും മറ്റും കഴിച്ചാണ് തെരുവ് നായ സ്റ്റേഷന്‍ വളപ്പില്‍ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.