പുതുപൊന്നാനി: പുറങ്ങ് മാരാമുറ്റത്തേയും വെളിയങ്കോടിനേയും ബന്ധിപ്പിക്കുന്ന ചീര്‍പ്പ് പാലം കൈവരി ഇല്ലാതെയും പലകകള്‍ അടര്‍ന്നുപോയും അപകട ഭീഷണി തുടരുന്നു. ചീര്‍പ്പ് പാലത്തില്‍ ഇതുവരെ കൈവരി സ്ഥാപിക്കപ്പെട്ടിട്ടില്ല. ദൈനംദിനം നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളും സാധാരണക്കാരായ നാട്ടുകാരും ബൈക്ക് യാത്രികരുമാണ് ഇതിലൂടെ കടന്നുപോകുന്നത്. ചീര്‍പ്പ് പാലത്തിലെ പലകകള്‍ ഇളകിയും പാലം നിര്‍മാണത്തിനായി ഉപയോഗിച്ച കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലുമാണ്. ഇതില്‍ ബൈക്കിന്‍െറ ചക്രം കയറി പഞ്ചറാവല്‍ പതിവാണ്. 50 മീറ്ററോളം നീളമുള്ള പാലം അപകട നിലയിലായാല്‍ നാലര കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് നാട്ടുകാര്‍ യാത്രചെയ്യേണ്ടി വരിക.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണ് പാലം തട്ടിക്കൂട്ടി സഞ്ചാരയോഗ്യമാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെുടപ്പിന് ശേഷം ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. പാലത്തിന്‍െറ ഒരു ഭാഗം വെളിയങ്കോട് പഞ്ചായത്തിലും മറുഭാഗം എരമംഗലം പഞ്ചായത്തിലും ആയതിനാല്‍ ഒരു പഞ്ചായത്തിലെ അധികൃതരും തിരിഞ്ഞുനോക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.