കരുവാരകുണ്ട്: മലവാരത്തിലെ കല്‍കുണ്ട് ആനത്താനം പാലത്തിനു സമീപം ഒലിപ്പുഴയോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വന്‍മരം മുറിച്ച് കടത്താന്‍ ശ്രമം. നിരവധി മരങ്ങള്‍ ഇതിനകം മുറിച്ചു കടത്തിയതായും സംശയമുണ്ട്. വിവരമറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കരുവാരകുണ്ട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കി. കല്‍കുണ്ട് പ്രദേശത്ത് ഒലിപ്പുഴയോരത്ത് ഗ്രാമപഞ്ചായത്തിന്‍െറ അധീനതയിലുള്ള ഭൂമിയില്‍ നിന്ന് ഇതിന് മുമ്പും തേക്ക്, അയനി, ഇരുള്‍, ചീനി, ചടച്ചി, മഹാഗണി, വാക, പ്ളാവ് ഉള്‍പ്പെടെയുള്ള വന്‍മരങ്ങള്‍ മുറിച്ച് കടത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണത്തില്‍ മരങ്ങള്‍ വിവിധ മരമില്ലുകളില്‍ നിന്ന് കണ്ടത്തെി. ഏക്കര്‍ കണക്കിന് പുറംപോക്ക് ഭൂമിയാണ് ഒലിപ്പുഴയോട് ചേര്‍ന്ന് കരുവാരകുണ്ട് പഞ്ചായത്തിന്‍േറതായുള്ളത്. ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഒലിപ്പുഴയുടെ ഇരുകരകളിലും സ്ഥലമുള്ള ചില സ്വകാര്യ വ്യക്തികളാണ് മരങ്ങള്‍ തങ്ങളുടേതെന്ന് കാണിച്ച് മുറിച്ച് കടത്തുന്നത്. മരം കടത്തുന്ന സംഭവങ്ങളില്‍ ചുരുക്കം ചിലത് മാത്രമാണ് നിയമത്തിന് മുമ്പില്‍ വരുന്നത്. കഴിഞ്ഞ ദിവസം മുറിച്ചിട്ട വന്‍ മരം പരാതിയെ തുടര്‍ന്ന് കടത്താന്‍ കഴിഞ്ഞിട്ടില്ല. ഹെക്ടര്‍ കണക്കിന് വരുന്ന ഭൂമിയിലെ മരങ്ങള്‍ ശാസ്ത്രീയമായി നമ്പറിട്ട് തിട്ടപ്പെടുത്തിയാല്‍ ഒരു പരിധി വരെ സംരക്ഷിക്കാനാവും. അധികൃതരുടെ നിസ്സംഗതയാണ് ഇതിനു തടസ്സമാകുന്നതെന്ന് ആരോപണമുണ്ട്. മാര്‍ക്കറ്റില്‍ വന്‍ വില വരുന്ന മരങ്ങള്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ വളര്‍ന്നാല്‍ വലിയ ആയുസ്സില്ളെന്ന അവസ്ഥയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.