വണ്ടൂര്‍: ഹാഡ പദ്ധതിയിലുള്‍പ്പെട്ട കുളം നവീകരിക്കാതെ കരാറുകാരന്‍ മുഴുവന്‍ തുകയും കൈപ്പറ്റിയതായി പരാതി. പോരൂര്‍ പഞ്ചായത്തിലെ പാലക്കോട് കൊക്കര്‍ണികുളം നവീകരണവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയര്‍ന്നത്. 15 ലക്ഷം രൂപക്ക് കുളം നവീകരണം ഏറ്റെടുത്ത കരാറുകാരന്‍ ചുറ്റുമതില്‍ നിര്‍മാണം മാത്രം പൂര്‍ത്തിയാക്കി പ്രവൃത്തി അവസാനിപ്പിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. കുളത്തിലെ ചളി മാറ്റുകയോ പുറമെ നിന്നത്തെുന്ന മലിന ജലം തടഞ്ഞുനിര്‍ത്താന്‍ സംവിധാനങ്ങളൊരുക്കുകയോ ചെയ്യാതെ പ്രവൃത്തി നിര്‍ത്തി മുഴുവന്‍ പണവും കൈപ്പറ്റാനുള്ള ശ്രമമാണ് കരാറുകരന്‍ നടത്തുന്നതെന്നാണ് പരാതി. ഇതുസംബന്ധിച്ച് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനായ ബി.ഡി.ഒക്കും ഗ്രാമ വികസന വകുപ്പുദ്യോഗസ്ഥര്‍ക്കും ഗുണഭോക്താക്കള്‍ ഒപ്പിട്ട പരാതി നാട്ടുകാര്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.