പുതുപൊന്നാനി തീരദേശം പകര്‍ച്ചവ്യാധി ഭീഷണിയില്‍

പുതുപൊന്നാനി: പുതുപൊന്നാനി തീരദേശ മേഖലകളിലും പൊന്നാനിയിലും പകര്‍ച്ചവ്യാധി ഭീഷണി. മഴക്കാലമായതോടെ ഒട്ടുമിക്ക സ്ഥലങ്ങളിലും റോഡുകളിലും വെള്ളം കെട്ടിനില്‍ക്കുകയാണ്. പുതുപൊന്നാനി തീരദേശം മേഖലകളാണ് എല്ലാ കാലത്തും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. തീരദേശ മേഖലകളിലെ ചില പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ചൊറിച്ചിലും മറ്റു അസ്വാസ്ഥ്യങ്ങളും ഉണ്ട്. പൊന്നാനി ഭാഗത്തുള്ള ഓടകളിലും അഴുക്കുചാലുകളിലും മലിനവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെറ്റുപെരുകുന്നു. പൊന്നാനി അങ്ങാടി, ചാണാ റോഡ്, പൊന്നാനി കടപ്പുറം, വിജയമാതാ സ്കൂള്‍ പരിസരം, പുതുപൊന്നാനി ഐസ് പ്ളാന്‍റിന് സമീപം എന്നിവിടങ്ങളില്‍ മലിനജലം കെട്ടിനില്‍ക്കുന്നു. പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം വാര്‍ഡ് ഹെല്‍ത് സാനിറ്റേഷന്‍ കമ്മിറ്റി വാര്‍ഡുകളില്‍ ജലശുദ്ധീകരണത്തിന്‍െറ ഭാഗമായി ബ്ളീച്ചിങ് പൗഡര്‍ വിതരണവും മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി, മന്ത് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണവും നടത്തുന്നുണ്ട്. ഇതിനായി പൊന്നാനി നഗരസഭ ദശദിന കര്‍മപദ്ധതി തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.