മലപ്പുറം: ജില്ലാ ആസ്ഥാനത്തും പരിസര പ്രദേശങ്ങളിലും രോഗഭീഷണിയുയര്‍ത്തി കടലുണ്ടിപ്പുഴയില്‍ മാലിന്യക്കൂമ്പാരം. പുഴയില്‍ ഒഴുകിവന്നതും നഗരത്തിലെ ഓടകളിലൂടെ എത്തിയതുമായ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പല ഭാഗങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുകയാണ്. ആരോഗ്യവകുപ്പും നഗരസഭയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ളെങ്കില്‍ പുഴയുടെ നാശത്തിനും പകര്‍ച്ച വ്യാധികളടക്കം വിവിധതരം രോഗങ്ങള്‍ക്കും ഇത് കാരണമാവും. മഴക്കാല രോഗങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തുന്നതിനിടെയാണ് മാലിന്യം കെട്ടിനില്‍ക്കുന്നത്. നഗരസഭയില്‍ കാട്ടുങ്ങല്‍ മുതല്‍ പാണക്കാട് വരെയാണ് കടലുണ്ടിപ്പുഴ. ആയിരക്കണക്കിന് പേര്‍ക്ക് കുടിവെള്ളമത്തെിക്കുന്ന ജലസ്രോതസ്സാണ് ഈ പുഴ. മണ്ണാര്‍ക്കുണ്ട്, സിവില്‍ സ്റ്റേഷന്‍, ഹാജിയാര്‍പള്ളി, ചാമക്കയം എന്നിവിടങ്ങളില്‍ പുഴയോരത്ത് സ്ഥാപിച്ച കിണറുകളില്‍നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. നൂറടിപ്പാലത്തിന് താഴെ ഉള്‍പ്പെടെ കിലോക്കണക്കിന് മാലിന്യം തങ്ങിനില്‍ക്കുന്നുണ്ട്. മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്ത ഹോട്ടലുകള്‍ ഇവ ഓടയിലേക്കാണ് തള്ളുന്നത്. ഓടകള്‍ ചേരുന്നതാവട്ടെ പുഴയിലും. താമരക്കുഴി, വലിയ വരമ്പ് ഭാഗങ്ങളിലെല്ലാം മലിനജലം ഓടയിലൂടെ പുഴയിലത്തെുന്നുണ്ട്. മുമ്പ് മാലിന്യം തള്ളിയതിനത്തെുടര്‍ന്ന് താമരക്കുഴിയില്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയിരുന്നു. പ്ളാസ്റ്റിക് ഉള്‍പ്പെടെ വസ്തുക്കളും മറ്റു മാലിന്യങ്ങളും ആളുകള്‍ അലക്ഷ്യമായി പുഴയിലേക്ക് വലിച്ചെറിയുന്നുമുണ്ട്. പ്ളാസ്റ്റിക് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.