പെരിന്തല്‍മണ്ണ: കഴിഞ്ഞ ആഗസ്റ്റ് ഏഴിന് തറക്കല്ലിട്ട് ഒരു വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച നഗരസഭ ബസ്സ്റ്റാന്‍ഡ് ശിലാഫലകത്തില്‍ ഒതുങ്ങി. ബസ്റ്റാന്‍ഡിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയാണ് നഗരസഭയെ നിയമക്കുരുക്കില്‍ പെടുത്തിയതും പണികള്‍ ആരംഭിക്കാന്‍ കഴിയാത്തതിനും കാരണം. നഗരസഭ സ്വന്തമായി ബസ്റ്റാന്‍ഡ് പണിയാന്‍ 2000ല്‍ ശ്രമങ്ങള്‍ ആരംഭിച്ചതാണ്. 2000-ലെ ജനകീയ മാസ്റ്റര്‍ പ്ളാനിലാണ് നഗരസഭ ആസ്ഥാനത്തിന് പിന്നില്‍ ജെ.എന്‍ റോഡ് ബൈപാസില്‍ ബസ്റ്റാന്‍ഡിന് അനുയോജ്യ സ്ഥലം കണ്ടത്തെിയത്. അന്ന് തുടങ്ങി ബസ്റ്റാന്‍ഡിന്‍െറ കഷ്ടകാലവും. അതോടെ നഗരസഭ അധികൃതര്‍ ബസ്സ്റ്റാന്‍ഡ് വിഷയത്തില്‍ നട്ടം തിരിയാനും തുടങ്ങി. 2001ല്‍ 70 ഭൂവുടമകള്‍ കൗണ്‍സിലര്‍മാരുടെ ഇടപെടലിലൂടെ അഞ്ച് ഏക്കര്‍ ഭൂമി നഗരസഭക്ക് സൗജന്യമായി വിട്ട് നല്‍കുകയും ചെയ്തു. ‘നഗരവികസന സമിതി’ എന്ന പൊതുസമിതി രൂപവത്കരിച്ചാണ് ബസ്റ്റാന്‍ഡിന് വേണ്ടി ഭൂമി ഏറ്റെടുത്ത് നല്‍കിയത്. നിര്‍മാണം തുടങ്ങാറായതോടെ കേസുകള്‍ക്കും തുടക്കമായി. 2010 വരെ കേസുകള്‍ നീണ്ടുപോയി. നിയമപോരാട്ടത്തിനിടയിലും നഗരസഭ കൗണ്‍സിലിന്‍െറ ശക്തമായ ഇടപെടലില്‍ ഹൈകോടതിയില്‍ നിന്ന് നഗരസഭക്ക് അനുകൂലമായ വിധി വന്നു. അതോടെ ഭൂമി തരം മാറ്റല്‍, മണ്ണ് പരിശോധന, ബസ്റ്റാന്‍ഡിന്‍െറ രൂപരേഖ തയാറാക്കല്‍ ടൗണ്‍ പ്ളാനിങ്ങിന്‍െറ അനുമതി തേടല്‍ എന്നിവ നടത്തി സാങ്കേതിക അനുമതി വാങ്ങിയെടുക്കാന്‍ നഗരസഭക്ക് കഴിഞ്ഞു. ഇതിനായി നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം. ഇതേതുടര്‍ന്ന് നിഷി അനില്‍രാജ് ചെയര്‍പേഴ്സണ്‍ ആയിരിക്കേ കഴിഞ്ഞ ആഗസില്‍ ബസ്റ്റാന്‍ഡിനായി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിട്ടതാണ്.10.23 കോടി രൂപ ചെലവില്‍ ബസ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ളക്സും അനുബന്ധ റോഡുകളും പണിയാനാണ് നഗരസഭ തീരുമാനിച്ചത്്. പെരിന്തല്‍മണ്ണ മാനത്ത് മംഗലം ബൈപാസില്‍ തറയില്‍ ഗ്രൂപ് പണിത ബസ്സ്റ്റാന്‍ഡ് നഗരസഭ നിര്‍ജീവമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. തറയില്‍ സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ ആദ്യം നല്‍കിയ നിര്‍ദേശം പിന്നീട് വേണ്ടെന്ന് വെച്ചു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും അസൗകര്യമെന്ന് പറഞ്ഞാണ് തറയില്‍ സ്റ്റാന്‍ഡില്‍ ബസ് കയറുന്നത് ഉപേക്ഷിച്ചത്. അതോടെ പുതിയ ബസ്റ്റാന്‍ഡ് പണിയുന്നതിനുള്ള തടസ്സവാദങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലക്ക് കോടതിയിലത്തെി. ഈ കുടുക്കില്‍ അകപ്പെട്ട നഗരസഭ തടിയൂരാന്‍ പാടുപെടുകയാണ്. അതിനിടെ ഹൈകോടതി വെച്ച അഡ്വക്കറ്റ് കമീഷന്‍ തെളിവെടുപ്പിന് വന്നപ്പോള്‍ നഗരസഭയില്‍ നിന്ന് വിശദീകരണം കേട്ടില്ളെന്നും അതിനുള്ള അവസരം ലഭിച്ചില്ളെന്നും ചെയര്‍മാന്‍ പറയുന്നു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.