വരുന്നു, കോട്ടക്കലില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതി

കോട്ടക്കല്‍: സമ്പൂര്‍ണ കിണര്‍ റീചാര്‍ജിങ്ങിലൂടെ വെള്ളം ശേഖരിക്കുന്ന ആദ്യ നഗരസഭയാകാന്‍ കോട്ടക്കല്‍ ഒരുങ്ങുന്നു. ശുദ്ധജലക്ഷാമം തുടരുന്ന കോട്ടക്കലില്‍ പദ്ധതി പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വര്‍ഷക്കാലത്ത് തന്നെ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍നിന്ന് പാഴായി പോകുന്ന വെള്ളം ഭൂഗര്‍ത്തത്തിലേക്ക് തിരിച്ചുവിടുന്നതാണ് പദ്ധതി. ഇതിനായി കിണറിന് സമീപം മറ്റൊരു കുഴി നിര്‍മിക്കും. വൃത്താകൃതിയിലോ ചതുരത്തിലോ ആയിരിക്കും കുഴികള്‍. ഒരടി വീതിയിലും അഞ്ചടി ആഴത്തിലും നിര്‍മിക്കുന്ന കുഴിയിലായിരിക്കും വെള്ളമത്തെിക്കുക. കുഴിയുടെ അടിഭാഗത്തില്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നതിലൂടെ വെള്ളം ഭൂഗര്‍ഭത്തിലേക്ക് ഇറങ്ങിചെല്ലും. രണ്ടു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണമായി പ്രദേശം നീരുറവയാക്കി മാറ്റാന്‍ കഴിയും. പദ്ധതിക്കായി സബ്സിഡി നല്‍കാനാണ് നഗരസഭയുടെ തീരുമാനം. 7000 മുതല്‍ 12,000 രൂപ വരെയാണ് പദ്ധതി ചെലവ്. കോട്ടയത്തെ സര്‍ക്കാറിതര സംഘടനയാണ് ആശയത്തിന് പിന്നില്‍. നഗരസഭ സെക്രട്ടറി കെ.കെ. മനോജ് വിഷയത്തില്‍ പഠനം നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ രണ്ടു വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വീട്ടില്‍ ഒരു കിണര്‍ റീചാര്‍ജ് പദ്ധതിയിലൂടെ സമീപവീടുകള്‍ക്കും ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.