ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

തേഞ്ഞിപ്പലം: സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി കൊണ്ടുപോകുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ചേളാരിയിലെ ഓഡിറ്റോറിയത്തില്‍നിന്ന് അഞ്ചോളം ചന്ദനമരങ്ങള്‍ സംഘം മുറിച്ചുകടത്തിയത്. മൂന്നുപേരാണ് ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടുപേരുടെ ചുമലില്‍ ചന്ദനമുട്ടികള്‍ ചുമന്നുകൊണ്ടുപോകുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഇവര്‍ സഞ്ചരിച്ച തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറിന്‍െറ നമ്പറും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ വസതിയില്‍നിന്ന് ഇതേ ദിവസംതന്നെ ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ ചന്ദനമരങ്ങളാണ് ഇരുട്ടിന്‍െറ മറവില്‍ മുറിച്ചുകടത്തിയത്. പരാതിപ്പെടാന്‍ ഉടമകള്‍ തയാറാവാത്തതും ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കാത്തതുമാണ് മോഷ്ടാക്കള്‍ക്ക് രക്ഷയാവുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ ചന്ദനമോഷണം വ്യാപകമാവാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.