ഓടിക്കൊണ്ടിരുന്ന ബസിന്‍െറ ചില്ല് മയില്‍ തകര്‍ത്തു

എടപ്പാള്‍: മയില്‍ സ്വകാര്യ ബസിന്‍െറ ഗ്ളാസ് ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ ഒരുമണിക്കൂറോളം മയില്‍ ബസിലെ സീറ്റില്‍ വിശ്രമിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് കണ്ടനകം കെ.എസ്.ആര്‍.ടി.സി വര്‍ക്ഷോപ്പിനും മാണൂര്‍ അങ്ങാടിക്കും ഇടയിലാണ് സംഭവം. റോഡിന്‍െറ കിഴക്കുഭാഗത്തുനിന്ന് വന്ന മയില്‍ കുറ്റിപ്പുറം ഭാഗത്തുനിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്ന ലോറിയുടെ മുകളില്‍ ഇടിച്ച ശേഷമാണ് എടപ്പാള്‍ ഭാഗത്തുനിന്ന് കുറ്റിപ്പുറത്തേക്ക് വന്ന സ്വകാര്യബസിന്‍െറ മുന്‍വശത്തെ ഗ്ളാസ് തകര്‍ത്തത്. തകര്‍ന്ന ഗ്ളാസിനുള്ളിലൂടെ മയില്‍ നേരെയത്തെിയത് ബസിന്‍െറ മുന്‍വശത്തെ ടൂള്‍ ബോക്സ് കം സീറ്റിനു മുകളില്‍. മയില്‍ പിന്നീട് സീറ്റില്‍ ഇരുന്നു. മയിലിന്‍െറ പൊടുന്നനെയുള്ള ആക്രമണത്തില്‍ സമനില കൈവെടിയാതെ ഡ്രൈവര്‍ ബസ് നിയന്ത്രിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. മയിലിനെ കണ്ട് നിര്‍വൃതിയടഞ്ഞ് ബസിലെ യാത്രക്കാര്‍ മറ്റു ബസുകളില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് പോയി. ഒരുമണിക്കൂറിന് ശേഷം മയില്‍ തകര്‍ത്ത ഗ്ളാസിലൂടെതന്നെ റോഡിലേക്ക് പറന്നിറങ്ങി. പിന്നെ തൊട്ടടുത്ത കുറ്റിച്ചെടികള്‍ നിറഞ്ഞ പറമ്പിലേക്ക് നടന്നുപോയി. ഗ്ളാസ് തകര്‍ത്തത് മയിലായതിനാല്‍ മറ്റു നിയമനടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ ബസുമായി ജീവനക്കാര്‍ വര്‍ക്ഷോപ്പിലേക്കും നീങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.