ജില്ലയിലെ മികച്ച കായിക താരങ്ങളെ പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ 2015-16 വര്‍ഷത്തെ മികച്ച കായിക താരങ്ങളെ പ്രഖ്യാപിച്ചു. ഹംഗേറിയന്‍ സ്കോറിങ് സിസ്റ്റം മാനദണ്ഡമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. ആണ്‍: അണ്ടര്‍ 14 -മുഹമ്മദ് റാസിം (പെരിന്തല്‍മണ്ണ സില്‍വര്‍ മൗണ്ട് ഇന്‍റര്‍ നാഷനല്‍ സ്കൂള്‍), അണ്ടര്‍ 16 -കെ. ഹരിസുബ്രഹ്മണ്യന്‍ (തിരുനാവായ നാവാമുകുന്ദ അക്കാദമി), അണ്ടര്‍ 18 -എ. റാഷിദ് (തവനൂര്‍ പ്രഫഷനല്‍ സ്പോര്‍ട്സ് അക്കാദമി), അണ്ടര്‍ 20- പി. ജിജുലാല്‍ (പി.എച്ച്.എസ്.എസ് പന്തല്ലൂര്‍), മെന്‍ -പി.ടി. മുഹമ്മദ് അനീസ് (തവനൂര്‍ ദേരാ സ്പോര്‍ട്സ് അക്കാദമി). പെണ്‍: അണ്ടര്‍ 14 -പി.എസ്. പ്രഭാവതി, അണ്ടര്‍ 16 -നന്ദിത ഉദയരാജ്, അണ്ടര്‍ 18 -കെ.എ. റുബീന (മൂവരും കടകശ്ശേരി ഐഡിയല്‍), അണ്ടര്‍ 20- കെ. മഞ്ജു ചന്ദ്രന്‍ (തിരുനാവായ നാവാമുകുന്ദ അക്കാദമി), വിമന്‍ -കെ. അശ്വനി (തവനൂര്‍ ഐഡിയല്‍ കോളജ്). കാഷ് അവാര്‍ഡും ഉപഹാരങ്ങളും അല്‍ അബീര്‍ എജൂസിറ്റി പി.ആര്‍.ഒ ഉസ്മാന്‍ ഇരുമ്പുഴി സമ്മാനിച്ചു. ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, എം. വേലായുധന്‍കുട്ടി, എസ്.കെ. ഉണ്ണി, മജീദ് ഐഡിയല്‍, മണ്ണില്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.