ബാലവേല മുക്ത മലപ്പുറത്തിന് പദ്ധതി

മലപ്പുറം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12 മുതല്‍ ജില്ലയെ ബാലവേല മുക്ത ജില്ലയാക്കി മാറ്റാനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന തൊഴിലാളികളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്നില്ളെന്ന് ഉറപ്പുവരുത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. ജില്ലാഭരണ കാര്യാലയം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ജില്ലാ പൊലീസ്, സി.ഡബ്ള്യൂ.സി, ജില്ലാ ലേബര്‍ ഓഫിസ്, ചൈല്‍ഡ്ലൈന്‍ എന്നിവ സംയുക്തമായാണ് പൊതുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകള്‍, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ബാലവേല കണ്ടത്തെിയാല്‍ റിപ്പോര്‍ട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.