മലപ്പുറം: മേല്‍മുറി 27 ടൗണിലെ ഓട്ടോക്കാര്‍ക്ക് ഒരാഗ്രഹമുണ്ട്, നഗരപ്രാന്തത്തില്‍ ഒരു സ്റ്റാന്‍ഡ്. എന്നാല്‍ ഇതിനായി കണ്ട് വെച്ച സ്ഥലത്ത് ഇപ്പോള്‍ മാലിന്യകൂമ്പാരമാണ്. വര്‍ഷങ്ങളായുള്ള മാലിന്യമൊന്നു നീക്കികിട്ടുകയെന്നത് ഇവരുടെ ആവശ്യമാണ്. നഗരസഭ ശുചീകരണത്തൊഴിലാളികള്‍ ഈ വഴി വരാറില്ളെന്ന് ഇവര്‍ പറയുന്നു. ഒന്ന്, 39 വാര്‍ഡുകളുള്‍പ്പെടുന്ന ടൗണിലെ കടകളില്‍ നിന്നുള്ള മാലിന്യം രണ്ടാം വാര്‍ഡിലാണ് തള്ളുന്നത്. മാലിന്യമിടുന്ന, ആഴമുള്ള ഭാഗം മണ്ണിട്ട് നികത്തി ഓട്ടോ സ്റ്റാന്‍ഡ് പണിയാമെന്നാണ് മുമ്പ് നഗരസഭ അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. സ്റ്റാന്‍ഡ് നിര്‍മിച്ചില്ളെങ്കിലും മാലിന്യമെങ്കിലും ഒന്നുനീക്കിത്തന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. പ്രശ്നം നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും പരിഹരിക്കുമെന്നും രണ്ടാംവാര്‍ഡ് അംഗം അബ്ദുല്‍ സലീം പറഞ്ഞു. അതേ സമയം കൗണ്‍സിലര്‍ ചെയര്‍മാനായ വാര്‍ഡുതല ശുചിത്വ കമ്മിറ്റിയാണ് അതത് വാര്‍ഡുകളിലുള്ള ഇത്തരം പ്രശ്നങ്ങള്‍ ആരോഗ്യവിഭാഗത്തെ അറിയിക്കേണ്ടത്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് മാലിന്യം ഉടന്‍ നീക്കം ചെയ്യുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. മാലിന്യം തള്ളിയ സ്ഥലത്ത് നിര്‍മിക്കാനിരിക്കുന്ന ഓട്ടോ സ്റ്റാന്‍ഡിന്‍െറ രൂപരേഖ ആര്‍.ടി.ഒക്ക് കൈമാറിയതായും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.