കോപ്പയും യൂറോയും ഒരുമിച്ച്; മലപ്പുറത്തിന് ‘ലോകകപ്പ്’

മലപ്പുറം: കോപ്പ അമേരിക്ക, യൂറോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റുകള്‍ ഒരുമിച്ചത്തെിയതോടെ മലപ്പുറത്തെ കളിപ്രേമികള്‍ക്ക് ലോകകപ്പിന്‍െറ പ്രതീതി. ജില്ലയില്‍ ഏറെ ആരാധകരുള്ള അര്‍ജന്‍റീന, ബ്രസീല്‍, ചിലി, ഉറുഗ്വേ ടീമുകള്‍ കോപ്പയിലും ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ്, ഇംഗ്ളണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയവര്‍ യൂറോകപ്പിലും അണിനിരക്കുന്നുണ്ട്. രാത്രിയും പുലര്‍ച്ചെക്കും രാവിലെയുമാണ് മത്സരങ്ങളെന്നതിനാല്‍ രാവും പകലും ‘കളിമൂഡി’ലാകും മലപ്പുറത്തുകാര്‍. കോപ്പ അമേരിക്ക മത്സരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച തുടങ്ങി. യൂറോകപ്പിന് വരുന്ന ശനിയാഴ്ച ആരംഭമാവും. ഇന്ത്യന്‍ സമയം രാത്രി 7.30, 10.30, പുലര്‍ച്ചെ 1.30 എന്നിങ്ങനെയാണ് യൂറോ മത്സരങ്ങളുടെ സമയം. പല നേരങ്ങളിലായി പുലര്‍ച്ചെയും രാവിലെയുമാണ് കോപ്പയിലെ കളി. ഒരേസമയം കോപ്പയിലും യൂറോയിലും മത്സരങ്ങളില്ളെന്നതാണ് കാണികളുടെ ആശ്വാസം. വൈകുന്നേരം കാണാനിരുന്നാല്‍ പിറ്റേന്ന് രാവിലെ വരെ മത്സരങ്ങളാണ്. ലോകകപ്പിലെന്ന പോലെ കോപ്പയിലും ബ്രസീല്‍, അര്‍ജന്‍റീന ഫാന്‍സിന്‍െറ ഏറ്റുമുട്ടലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.