മലപ്പുറം: എല്ലാ വര്‍ഷവും ജൂണില്‍ നടക്കുന്ന ദേശീയ മലമ്പനി മാസാചരണത്തിന് തുടക്കമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. രാജ്യത്തെ പ്രധാന പൊതുജനാരോഗ്യപ്രശ്നങ്ങളില്‍ ഒന്നായ മലമ്പനിയെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനാണിത്. കേരളം മലമ്പനിരഹിത സംസ്ഥാനമായി അര നൂറ്റാണ്ട് മുമ്പ് മാറിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ചത്തെുന്നവരിലും അവിടെനിന്ന് ജോലിക്ക് വരുന്നവരിലും രോഗം ഉണ്ടാവാറുണ്ട്. ഇത്തരം തദ്ദേശീയ മലമ്പനിയുടെ ഏഴ് കേസുകളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതര സംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായി മലമ്പനി രോഗാണുക്കള്‍ കണ്ടത്തെിയതിനാല്‍ ജാഗ്രത പാലിക്കണം. മാസാചരണത്തോടനുബന്ധിച്ച് സെമിനാര്‍, ബോധവത്കരണ ക്ളാസ്, അയല്‍ക്കൂട്ട ക്ളാസ്, ജാഗ്രത യോഗം, ക്വിസ് മത്സരം, പരിശോധനാ ക്യാമ്പ്, പ്രതിജ്ഞ ചൊല്ലല്‍, നഴ്സുമാര്‍ക്ക് പരിശീലനം തുടങ്ങിയ പരിപാടികള്‍ സ്കൂള്‍, വാര്‍ഡ്, പി.എച്ച്.സി, പഞ്ചായത്ത്, ബ്ളോക്, ജില്ലാ തലങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാല്‍, ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ് അനില്‍കുമാര്‍, മാസ് മീഡിയ ഓഫിസര്‍ എം. ഗോപാലന്‍, എം. വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു. രോഗ കാരണം, ലക്ഷണം രാത്രികാലങ്ങളില്‍ കടിക്കുന്ന അനോഫിലിസ് വര്‍ഗത്തില്‍പ്പെട്ട കൊതുകുകളാണ് മലമ്പനി പടര്‍ത്തുന്നത്. സിമന്‍റ് ടാങ്ക്, ജലസംഭരണി, ആഴം കുറഞ്ഞ കിണര്‍ മുതലായ സ്ഥലങ്ങളിലാണ് ഇവ മുട്ടയിട്ട് വളരുക. ഇടവിട്ടുള്ള പനി, പേശിവേദന, ശരീരം തണുത്ത് വിയര്‍ക്കല്‍, വിറയല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പ്രകടമായ ലക്ഷണങ്ങളില്ലാതെയും രോഗം കണ്ടുവരാറുണ്ട്. രോഗ നിര്‍ണയവും ചികിത്സയും ലളിതമായ രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. ഇതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഇവിടെനിന്ന് സൗജന്യ ചികിത്സയും നേടാം. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തി മറ്റുള്ളവരുടെയും രക്ത സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.