തട്ടിക്കൊണ്ടുപോകല്‍: നാലുപേര്‍ കൂടി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പണമിടപാടുമായി ബന്ധപ്പെട്ട് താഴെക്കോട് സ്വദേശി അനില്‍ബാബുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേരെ കൂടി പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. തിരൂര്‍ക്കാട് നെച്ചിത്തടത്തില്‍ നൗഫല്‍ (33), പെരിന്തല്‍മണ്ണ മാനത്തുമംഗലം നെച്ചിയില്‍ അക്ബര്‍ അലി (34), പെരിന്തല്‍മണ്ണ വലിയങ്ങാടി ചക്കുങ്ങല്‍ നൗഫല്‍ (30), കുറുവ ചെരക്കാത്തൊടി നൗഫല്‍ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നാസര്‍ (50), സജി (39) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് താഴെക്കോട് മരുതലയില്‍ വെച്ച് അനില്‍ബാബുവിനെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഞായറാഴ്ചയാണ് വിട്ടയച്ചത്. കരിങ്കല്ലത്താണിയിലുള്ള കെട്ടിടവും സ്ഥലവും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതായി അനില്‍ബാബു മൊഴി നല്‍കിയിരുന്നു. മുഴുവന്‍ പ്രതികളും നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി പി.ടി. ബാലന്‍െറ നേതൃത്വത്തില്‍ സി.ഐ എ.എം സിദ്ദീഖ്, എസ്.ഐ ജോബി തോമസ്, പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, സി.പി. മുരളി, സി.പി. സന്തോഷ്, എന്‍.ടി. കൃഷ്ണകുമാര്‍, അഷ്റഫ് കൂട്ടില്‍, എന്‍.വി. ഷബീര്‍, അഭിലാഷ് കൈപ്പിനി, ദിനേശ്, വിനോജ് കാറല്‍മണ്ണ, ബി. സന്ദീപ്, ടി. സലീന എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.