പൂക്കളും ചെടികളും പിന്നെ റൈഡും; പൂക്കോട്ടൂര്‍ സ്കൂളില്‍ പഠനം അതിമധുരം

പൂക്കോട്ടൂര്‍: നിറങ്ങളാല്‍ തീര്‍ത്ത ഗേറ്റ് കടന്നത്തെിയാല്‍ പുല്ലും മരവുംകൊണ്ട് മനോഹരമാക്കിയ മുറ്റത്തേക്ക്. ഇവക്കിടയില്‍ ചിരിതൂകി പൂക്കളും ചെടികളും. പിന്നെ റൈഡും ഊഞ്ഞാലും മറ്റ് കളിക്കാനുള്ള വകയും. പൂക്കോട്ടൂര്‍ ഗവ. എല്‍.പി സ്കൂളില്‍ (ഓള്‍ഡ്) കുട്ടികള്‍ക്കിനി പഠനത്തോടൊപ്പം കളികളും ആസ്വദിക്കാം. സ്കൂളില്‍ പണിത കിഡ്സ് പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പാര്‍ക്ക് നിര്‍മിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന പാര്‍ക്കിന്‍െറ മുഴുവന്‍ സംഖ്യയും നല്‍കിയത് ബംഗളൂരുവിലെ ആല്‍പൈന്‍ ഗ്രൂപ്പാണ്. ചെടികളും പൂക്കളുംകൊണ്ട് അലങ്കരിച്ച പാര്‍ക്കില്‍ വിവിധ റൈഡുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് ആര്‍ട്ട് കോര്‍ണര്‍, പ്രസന്‍േറഷന്‍ കോര്‍ണര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിന്‍െറ ഉദ്ഘാടനം ബംഗളൂരു ആല്‍പൈന്‍ ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ നിര്‍വഹിച്ചു. സ്കൂളിന്‍െറ പ്ളാറ്റിനം പദ്ധതികളുടെ പ്രഖ്യാപനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് വി.പി. സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മന്‍സൂര്‍, കുടുംബശ്രീ കോഓഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മായില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. ആയിശ, എടത്തൊടി സക്കീന, വി.കെ. മുഹമ്മദ്, പി. ഗോപാലന്‍, എം. മുസ്തഫ, കെ. ഹംസ, ഷാഹിന, പി.കെ. ഹംസ, കെ. ഇഖ്ബാല്‍, കെ. അസീസ്, അബൂബക്കര്‍ സിദ്ദീഖ്, ഷാജഹാന്‍, ഷാജു പെലത്തൊടി, കെ. കുട്ടികൃഷ്ണന്‍, എം. മുഹമ്മദ്, ഇല്ലിക്കല്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം. മുസ്തഫ സ്വാഗതവും പി.വി. ഷാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.