നഗരത്തില്‍ എ.ടി.എമ്മുകള്‍ പണിമുടക്കി; എസ്.ബി.ടിയില്‍ നെറ്റ്വര്‍ക് തകരാറെന്ന്

മലപ്പുറം: നഗരത്തില്‍ എസ്.ബി.ടി അടക്കം വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായി. ഇവയില്‍ എസ്.ബി.ഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയവയുടെ എ.ടി.എമ്മുകളില്‍ പണമില്ലാത്തതായിരുന്നു കാരണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എസ്.ബി.ടിയുടെ കുന്നുമ്മല്‍, സിവില്‍ സ്റ്റേഷന്‍, കോട്ടപ്പടി തുടങ്ങി നഗരത്തിലെ അഞ്ച് എ.ടി.എമ്മുകള്‍ രണ്ട് ദിവസമായി പണിമുടക്കിലാണ്. നെറ്റ്വര്‍ക് തകരാറാണ് കാരണമെന്ന് പറയുമ്പോഴും പ്രശ്നം എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല. ഏറ്റവും കൂടുതല്‍ ഇടപാട് നടക്കുന്ന എസ്.ബി.ഐ, എസ്.ബി.ടി എ.ടി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമായതോടെ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം തീര്‍ന്നെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ബാങ്കിലത്തെി പണം പിന്‍വലിക്കണമെങ്കില്‍ പാസ്ബുക്ക് വേണം. പലരുടെയും കൈവശം പാസ്ബുക്ക് ഇല്ലാതിരുന്നതിനാല്‍ ഈ മാര്‍ഗവും അടഞ്ഞു. മഴദിവസം കൂടിയായതോടെ സ്ത്രീകളടക്കമുള്ളവര്‍ എ.ടി.എമ്മുകളന്വേഷിച്ച് പാടുപ്പെട്ടു. അതേസമയം, നാലാം തീയതി മുതല്‍ എസ്.ബി.ടിയുടെ നഗരത്തിലെ പല എ.ടി.എമ്മുകളും പണിമുടക്കി തുടങ്ങിയിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നോമ്പ് കാലമായതോടെ നേരത്തെ തന്നെ മാര്‍ക്കറ്റിലത്തെി സാധനങ്ങള്‍ വാങ്ങി മടങ്ങേണ്ട വീട്ടമ്മമാരാണ് ഏറെ കഷ്ടത അനുഭവിച്ചത്. കുന്നുമ്മലില്‍ എസ്.ബി.ടി ശാഖക്ക് കീഴിലെ എ.ടി.എം തകരാര്‍ പരിഹരിക്കാനാകാത്തതിനാല്‍ ചൊവ്വാഴ്ച ഏറെ നേരം അടച്ചിട്ടു. പല എ.ടി.എമ്മുകളും വൈകുന്നേരത്തോടെ തകരാര്‍ പരിഹരിച്ചതും ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.