ശ്രീനിവാസന്‍ തൈ നട്ടു; കാലിക്കറ്റില്‍ ‘ഒരാള്‍ ഒരു മരം’ പദ്ധതിക്ക് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 5000 ചെടികള്‍ നട്ട് പരിപാലിക്കുന്ന ‘ഒരാള്‍ ഒരു മരം’ എന്ന പദ്ധതിക്ക് തുടക്കമായി. നടന്‍ ശ്രീനിവാസന്‍ ആദ്യ തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിസരത്തെ മരങ്ങളുടെ പേര് പോലും അറിയാതെ പ്രകൃതിയില്‍നിന്ന് തികച്ചും അകന്നുപോവുകയാണ് പുതിയ തലമുറയെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണമാണ് മരുന്ന് എന്ന ആശയം ഉള്‍ക്കൊള്ളണം. പ്ളാവ്, മുരിങ്ങ, പപ്പായ, തെങ്ങ് എന്നിവ വെച്ചുപിടിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഭക്ഷണശീലമാണ്. കാമ്പസില്‍ നാടന്‍വൃക്ഷ ഇനങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ശുഭകരമായ നീക്കമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. ചടങ്ങിന്‍െറ ഉദ്ഘാടനം വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. വനം വകുപ്പിന്‍െറ സാമൂഹിക വനവത്കരണ വിഭാഗമാണ് ‘ഒരാള്‍ ഒരു മരം’ പദ്ധതിക്കായി നാലായിരത്തിലേറെ തൈകള്‍ നല്‍കിയത്. കോട്ടക്കല്‍ ആര്യവൈദ്യശാലയും ആയിരം തൈകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രോ വി.സി ഡോ. പി. മോഹന്‍ അധ്യക്ഷത വഹിച്ചു. കേരള ജൈവവൈവിധ്യ ബോര്‍ഡിന്‍െറ മുന്‍ ഡയറകടര്‍ വി.എസ്. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി സംസാരിച്ചു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.പി. അബ്ദുല്‍ സമദ്, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, ഡോ. ജോണ്‍ ഇ. തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.