മെഡിക്കല്‍ പ്രവേശ പരീക്ഷ: നബീല്‍ അസ്ലമിന്‍െറ റാങ്കിന് തിളക്കമേറെ

എടക്കര: കുടുംബ പ്രാരാബ്ധങ്ങളില്‍ തളരാതെ മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ 550ാം റാങ്ക് നേടിയ വിദ്യാര്‍ഥി നാടിന്‍െറ അഭിമാനമാകുന്നു. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് തിയാലി മരക്കാരകത്ത് അബ്ദുല്‍ ഗഫൂര്‍-സൈറാബാനു ദമ്പതികളുടെ ഏക മകന്‍ നബീല്‍ അസ്ലമാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ നബീല്‍ അസ്ലമിന് ഡോക്ടറാകണമെന്ന് മോഹമുദിച്ചു. സ്വന്തമായൊരു സെന്‍റ് ഭൂമിയോ, കിടപ്പാടമോ ഇല്ലാത്ത പിതാവ് ഗഫൂര്‍ മകന്‍െറ ആഗ്രഹത്തിന് തടസ്സമായില്ല. ബാങ്ക് വായ്പയെടുത്ത് മകന്‍െറ ആഗ്രഹപ്രകാരം കോട്ടയം പാലായില്‍ കോച്ചിങ്ങിന് അയച്ചു. എന്നാല്‍ മൂവായിരത്തിനടുത്തായിരുന്നു റാങ്ക്. സൈക്കിളില്‍ മീന്‍ വില്‍പ്പന നടത്തി കിട്ടുന്ന വരുമാനം കൊണ്ട് വീടിന്‍െറ വാടകയും നിത്യചെലവും കഴിഞ്ഞിരുന്ന കുടുംബത്തിന് വീണ്ടും മകനെ കോച്ചിങ്ങിന് പറഞ്ഞയക്കാന്‍ കഴിയുമായിരുന്നില്ല. മകന്‍െറ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ചുങ്കത്തറയിലെ വ്യാപാരി നേതാവ് പണമില്ലാത്തതിന്‍െറ പേരില്‍ പഠനം മുടക്കേണ്ടതില്ളെന്നും വീണ്ടും അഡ്മിഷന് അപേക്ഷിക്കാനും ആവശ്യപ്പെടുകയായിരുന്നു. മഞ്ചേരിയിലെ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോച്ചിങ്ങിന് പ്രവേശിച്ച നബീല്‍ അസ്ലമിന്‍െറ മുഴുവന്‍ പഠന ചെലവും ചുങ്കത്തറയിലെ ഒരു വ്യക്തിയാണ് വഹിച്ചത്. ഈ വ്യക്തിയെ കുറിച്ച് നബീലിനൊ കുടുംബത്തിനൊ അറിയില്ളെങ്കിലും അതിനോട് പഠനത്തിലൂടെ നൂറുശതമാനം നീതിപുലര്‍ത്തുകയായിരുന്നു ഈ മിടുക്കന്‍. മൂന്ന് പെണ്‍കുട്ടികളടക്കം നാല് മക്കളാണ് ഗഫൂറിന്. മൂത്ത മകള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നു. പെണ്‍മക്കളുടെ വിവാഹ ചെലവ് കണ്ടത്തൊന്‍ ഉള്ള വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. 2012 മുതല്‍ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരു വര്‍ഷത്തോളമായി മരുമകനും മകള്‍ക്കുമൊപ്പമാണ് താമസം. ആദ്യ എന്‍ട്രന്‍സ് കോച്ചിങ്ങിനായി മകനെ അയക്കാന്‍ എടുത്ത ബാങ്ക് വായ്പ ഇന്നും ബാധ്യതയായി നിലനില്‍ക്കുമ്പോഴും മകന്‍െറ പഠനത്തിന് ഇല്ലായ്മയും വല്ലായ്മയും കാണിക്കാതെ പൂര്‍ണ പിന്തുണ നല്‍കുകയാണ് ഗഫൂറും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.