വരനായി മജീദത്തെി; ഹസീനക്ക് ഇനി സന്തോഷക്കൂട്ട്

പുലാമന്തോള്‍: ഒരു വ്യാഴവട്ടത്തിലേറെ കാലം അനാഥാലയത്തില്‍ വളര്‍ന്ന ഹസീനക്ക് ഇനി കുടുംബജീവിതവും. ജീവിതത്തിലെ സന്തോഷമുഹൂര്‍ത്തത്തിലേക്ക് വരനായി അബ്ദുല്‍ മജീദത്തെിയപ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ അനാഥാലയത്തോട് വിട പറയുന്നതിന്‍െറ വേദന കൂടിയുണ്ടായിരുന്നു ഹസീനയുടെ മനസ്സില്‍. നിക്കാഹ് ചടങ്ങിനത്തെിയവരുടെ പ്രാര്‍ഥനയും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് അനാഥാലയത്തില്‍നിന്ന് ഭര്‍തൃവീട്ടിലേക്ക് പടിയിറങ്ങിയത്. മാതാപിതാക്കളും ബന്ധുക്കളുമില്ലാതിരുന്ന ഹസീന പുലാമന്തോള്‍ ആലമ്പാറ മര്‍ക്കസ് ദാറുന്നജാത്ത് യതീംഖാനയിലാണ് 13 വര്‍ഷമായി പഠിച്ചിരുന്നത്. വളാഞ്ചേരി കാവുംപുറം സ്വദേശി പാറശ്ശേരി മൊയ്തുട്ടിയുടെ മകന്‍ അബ്ദുല്‍ മജീദാണ് വരന്‍. കുരുവമ്പലം കെ.എസ്. ഉണ്ണിക്കോയ തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നിക്കാഹ്. തന്‍െറ ജീവിതസഖിയായി അനാഥ പെണ്‍കുട്ടിയെ തന്നെ വേണമെന്ന അബ്ദുല്‍ മജീദിന്‍െറ സന്മനസ്സാണ് ഹസീനയുടെ മംഗല്യമോഹവും സഫലമാക്കിയത്. യതീംഖാന ഭാരവാഹികളായ പി. ഹംസ ഹാജി, പി. സൈനുദ്ദീന്‍, മുഹമ്മദ് കുട്ടി, അലി, മുജീബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.