വണ്ടൂര്‍: മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ വണ്ടൂര്‍ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത് ഭാഗികമായി മാത്രം. മാസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനായി നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ചു. ബാക്കിയുള്ള നാലു പേരെ പെട്ടെന്ന് നിയമിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ഡി.എം.ഒ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ ഡോക്ടര്‍മാരെ നിയമിച്ചില്ളെന്ന് മാത്രമല്ല, ഉള്ള നാലു പേരില്‍ രണ്ട് പേര്‍ പ്രസവാവധിക്ക് പോയതോടെ അത്യാഹിത വിഭാഗം നിര്‍ജീവമായി. രണ്ടു പേരെ ഉപയോഗിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവത്തതു മൂലം അത്യാഹിത വിഭാഗത്തിന്‍െറ പ്രവര്‍ത്തന സമയം രാത്രി എട്ടു മണി വരെയാക്കി ചുരുക്കിയിട്ടുണ്ട്. പ്രസവാവധിയില്‍ പ്രവേശിച്ചവര്‍ക്ക് പകരക്കാരെ വെക്കാന്‍ വകുപ്പില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഡി.എം.ഒയുടെ വിശദീകരണം. ആദിവാസികളുള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ ഏക ആശ്രയമായ ആശുപത്രിയില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കാത്തതു മൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.