ജാസിമിന്‍െറ വേര്‍പാടില്‍ വിതുമ്പി നാട്ടുകാര്‍

കൂട്ടായി: കൂട്ടുകാര്‍ക്കൊപ്പം പടിഞ്ഞാറെക്കര കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച കുട്ടായി സി.എം.ടി. ഇഖ്ബാലിന്‍െറ മകന്‍ ഇഷാര്‍ ജാസിമിന്‍െറ മരണം നാടിനെ ദു$ഖത്തിലാക്കി. നാട്ടിലെയും കോളജിലെയും കൂട്ടുകാര്‍ക്കൊപ്പമാണ് ജാസിം പടിഞ്ഞാറെക്കര ബീച്ചില്‍ കുളിക്കാനിറങ്ങിയത്. ജാസിമും സുഹൃത്ത് ആഷിക്കും ഒഴുക്കില്‍പ്പെട്ടു. ബീച്ച് ജീവനക്കാരും നാട്ടുകാരും കടലില്‍ ചാടി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഷിക്കിനെ മാത്രമാണ് പിടികിട്ടിയത്. ജാസിമിന് വേണ്ടി ബുധനാഴ്ച രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ തിരച്ചില്‍ നടത്തിയപ്പോഴാണ് ജാസിമിന്‍െറ മൃതദേഹം കണ്ടത്തെിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ വീട്ടിലത്തെിച്ച മൃതദേഹം കാണാന്‍ നാട്ടുകാരും സഹപാഠികളുമടക്കം നിരവധി പേരാണ് വീട്ടിലത്തെിയത്. മകന്‍െറ മരണ വിവരമറിഞ്ഞ് ദുബൈയില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇഖ്ബാല്‍ നാട്ടിലത്തെിയത്. മകന്‍െറ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ഇഖ്ബാലിനെ ബന്ധുകള്‍ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്. ജാസിം മുമ്പ് പഠിച്ച കൂട്ടായി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ഇപ്പോള്‍ പഠിക്കുന്ന കോഴിക്കോട് ഹോളിക്രോസ് കോളജിലെയും സഹപാഠികളില്‍ പലരും മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, ബഷീറലി ശിഹാബ് തങ്ങള്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. ഹഫ്സത്ത്, വൈസ് പ്രസിഡന്‍റ് അഡ്വ. നസറുല്ല, കൂട്ടായി ബഷീര്‍, ഖാദി പി.വി. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ജാസിമിന്‍െറ വീട്ടിലത്തെി പിതാവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.