വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ചാന്ദ്രദിനം ആചരിച്ചു: അമ്പിളിപ്പൊട്ടില്‍ അറിവുതൊട്ട് വിദ്യാര്‍ഥികള്‍

പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആചരിച്ചു. ക്വിസ്, കൊളാഷ്, പെയിന്‍റിങ്, കാര്‍ട്ടൂണ്‍, മോഡല്‍ നിര്‍മാണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അധ്യാപകരായ കെ. സുരേഷ്, എന്‍. സജിത, കെ.കെ. ഷീന ഗിരീഷ്, ജില്‍സ സാജു, കെ. ഷാജിത തുടങ്ങിയവര്‍ സംസാരിച്ചു. അമരമ്പലം സൗത് ഗവ. യു.പി സ്കൂളില്‍ സയന്‍സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പഠന ക്ളാസ്, സീഡി പ്രദര്‍ശനം, ക്വിസ് മത്സരം, പതിപ്പ് പ്രകാശനം എന്നിവ നടന്നു. ‘ചന്ദ്രനും ബഹിരാകാശവും’ വിഷയത്തില്‍ പി.എസ്. രഘുറാം ക്ളാസെടുത്തു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ നാസിര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ. അബ്ദുല്‍ ഹമീദ്, ടി.കെ. അബ്ദുല്‍ ഷുക്കൂര്‍, ടി. വിജയഭാരതി, ടി.പി. ശശികുമാര്‍, വിദ്യാര്‍ഥി പ്രതിനിധി കെ. ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു. കരുളായി: കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആചരിച്ചു. ക്ളാസടിസ്ഥാനത്തില്‍ കൊളാഷ്, പ്രബന്ധ രചന, ക്വിസ് മത്സരം എന്നിവ നടന്നു. തുടര്‍ന്ന് കൊളാഷ് പ്രദര്‍ശനം നടന്നു. പ്രധാനാധ്യാപകന്‍ സോണി ആന്‍റണി, അധ്യാപകരായ രജിന്‍ കെ. മോഹന്‍, പി. സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുളായി പുള്ളിയില്‍ ഗവ. യു.പി സ്കൂളില്‍ സയന്‍സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ക്വിസ്, കൊളാഷ് മത്സരങ്ങള്‍ നടന്നു. അധ്യാപകരായ എസ്. ധന്യ, പി. അബ്ദുല്‍ അലി, ജെസി കെ. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. എടക്കര: സ്കൂളുകളില്‍ ചാന്ദ്രദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. മരുത ഗവ. ഹൈസ്കൂളില്‍ ബഹിരാകാശ യാത്രികന്‍െറ വേഷം ധരിച്ച വിദ്യാര്‍ഥി പ്രധാന ആകര്‍ഷണമായി. പ്രധാനാധ്യാപകന്‍ സി. മുരളി, അധ്യാപകന്‍ രതീഷ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംസാരിച്ചു. റോക്കറ്റ് നിര്‍മാണം, പ്രശ്നോത്തരി, പതിപ്പ്, കൊളാഷ്, പ്രസംഗം എന്നിവയില്‍ മത്സരങ്ങളും നടത്തി. ചടങ്ങില്‍ സയന്‍സ് ക്ളബിന്‍െറ ഉദ്ഘാടനവും നടന്നു. മൂത്തേടം കുറ്റിക്കാട് എന്‍.ഐ.സി.ടി ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ‘ചാന്ദ്രപര്യവേക്ഷണം’ വിഷയത്തില്‍ വിഡിയോ ക്ളാസ് സംഘടിപ്പിച്ചു. അധ്യാപകന്‍ സുധീഷ് ലാല്‍ ക്ളാസെടുത്തു. മോഡല്‍ നിര്‍മാണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടന്നു. പ്രിന്‍സിപ്പല്‍ പി.വി. മോഹനന്‍, മാനേജര്‍ അസീസ് മുസ്ലിയാര്‍, ആരിഫ, റഷീദ എന്നിവര്‍ സംസാരിച്ചു. എടവണ്ണ: പത്തപ്പിരിയം ഗവ. യു.പി സ്കൂളില്‍ ചാന്ദ്രദിന പ്രദര്‍ശനം, ക്വിസ് എന്നിവക്ക് പുറമെ ചാന്ദ്രദിനത്തിന്‍െറ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ച ശബ്ദരേഖയും പ്രക്ഷേപണം ചെയ്തു. അധ്യാപകരായ എം. സാജിത, സരിത, എം.സി. ഹാജറ, കെ. സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.