കര്‍ക്കടക വാവ്: സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കി

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തില്‍ ആഗസ്റ്റ് രണ്ടിന് നടക്കുന്ന കര്‍ക്ക ടക വാവിനത്തെുന്ന വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കി. ഭക്തജനങ്ങളുടെ സൗകര്യത്തിനായി നാല് ബലി ശീട്ട് കൗണ്ടറുകളും രണ്ട് ചെരിപ്പ് സൂക്ഷിപ്പ് കൗണ്ടറുകളും തുറക്കും. പടിഞ്ഞാറെ നടയിലൂടെ വന്ന് ബലികര്‍മവും ക്ഷേത്ര ദര്‍ശനവും വഴിപാടുകളും കഴിഞ്ഞ് വടക്കെ നടയിലൂടെ പോകാന്‍ ബാരിക്കേടുകള്‍ നിര്‍മിക്കും. വാവിനത്തെുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്താന്‍ കൊടക്കല്‍ത്താഴം സര്‍ക്കസ് മൈതാനം, നാവാമുകന്ദ സ്കൂള്‍ മൈതാനം, നിള മൈതാനം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും. പൊലീസ്, ദേവസ്വം വളണ്ടിയര്‍മാര്‍, 300 സേവാദള്‍ വളണ്ടിയര്‍മാര്‍, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ യൂനിറ്റ്, ട്രോമാകെയര്‍, ദേശീയ സുരക്ഷാ സേന എന്നിവയുടെ സേവനം ലഭ്യമാക്കും. ബലികര്‍മം കഴിഞ്ഞ് പോകുന്നവര്‍ക്കായി കോയമ്പത്തൂര്‍ ഭക്തജന സംഘത്തിന്‍െറ പ്രാതലും സേവാഭാരതിയുടെ ചുക്ക് കാപ്പിയും ഉണ്ടായിരിക്കും. ദേവസ്വം ഓഫിസില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി രാമവര്‍മ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. വി.ചരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എസ്. പുരുഷോത്തമന്‍, സി. അബ്ദുല്‍ റഷീദ്, തഹസില്‍ദാര്‍ രോഷ്ണി നാരായണന്‍, സി.ഐ. സന്തോഷ്, എസ്.ഐ. രഞ്ജിത്ത്, കെ. ബാലന്‍, ദേവസ്വം മാനേജര്‍ കെ. പരമേശ്വരന്‍, മുന്‍ മാനേജര്‍ ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനി ഗോഡ് ലീഫ് ,ബ്ളോക് പഞ്ചായത്തംഗം മുളക്കല്‍ മുഹമ്മദലി, ഡോ. അനില്‍ പിഷാരടി, ടി.കെ. അലവിക്കുട്ടി, എന്‍.കെ.സതീഷ് ബാബു, ചിറക്കല്‍ ഉമ്മര്‍, ഗോപിനാഥ് ചേന്നര, കെ.പി. അലവി, സി.പി. രാജന്‍, അനില്‍ കെ. കൊടക്കല്‍, സി.പി. റഷീദ്, പി. അബ്ദുന്നാസര്‍, കെ. രാധാകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി മുരളി, രാമചന്ദ്രന്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.