ചികിത്സതേടി ആയിരങ്ങള്‍; പരിശോധിക്കാന്‍ ഒരാള്‍

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്തെിയ രണ്ടായിരത്തോളം രോഗികളെ പരിശോധിക്കാനുള്ളത് ഒരാള്‍ മാത്രം. ഡോക്ടറെ കാത്ത് വരിനിന്ന് തളര്‍ന്നവര്‍ സഹികെട്ട് ബഹളം വെച്ചത് സംഘര്‍ഷാവസ്ഥക്കിടയാക്കി. വ്യാഴാഴ്ചയാണ് സംഭവം. അതിരാവിലെ ടോക്കണെടുത്ത് ഡോക്ടറെ കാത്തുനിന്ന പലര്‍ക്കും നിരാശരാകേണ്ട അവസ്ഥയായിരുന്നു. സമയം 11 ആയിട്ടും മറ്റു ഡോക്ടര്‍മാരെ കാണാതായതോടെ രോഗികളും കൂടെയുള്ളവരും ബഹളംവെച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടി എത്തിയതോടെ ആകെ ബഹളമയമായി. തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പ്രതിഷേധം ശക്തമായതോടെ പതിനൊന്നരയോടെ രണ്ട് ഡോക്ടര്‍മാര്‍ കൂടി വന്നു. ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടുമില്ലാത്തതാണ് രംഗം ഏറെ വഷളാക്കിയത്. ഒന്നും അറയാത്ത മട്ടിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസറും. നാഥനില്ലാ കളരിയാണ് നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി. ഡ്യൂട്ടിയില്‍ 12 ഡോക്ടര്‍മാരുണ്ടെന്ന് ബോര്‍ഡില്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും പലരും സീറ്റില്‍ ഉണ്ടാകാറില്ളെന്ന പരാതി കാലങ്ങളായി തുടരുന്നുണ്ട്. അത്യാവശ്യരോഗികള്‍ പോലും ഡോക്ടറെ കാത്ത് മണിക്കൂറുകള്‍ നില്‍ക്കേണ്ട അവസ്ഥ ഏറെ പരിതാപകരമാണ്. സംഭവത്തെതുടര്‍ന്ന് സി.പി.എം നേതാക്കള്‍ ഡി.എം.ഒയുമായി ചര്‍ച്ച നടത്തി. നഗരസഭാ കൗണ്‍സിലര്‍ അയ്യൂബിന്‍െറ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രി സെക്രട്ടറിയുടെ ഓഫിസിനു മുന്നില്‍ പ്രകടനവുമായത്തെി പ്രതിഷേധിച്ചു. നേരത്തേ മോട്ടോര്‍ തൊഴിലാളി യൂനിയനും (എ.ഐ.ടി.യു.സി) പ്രതിഷേധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.