ശുചിത്വ മിഷന്‍ ഫണ്ട് വിനിയോഗിച്ചത് 22 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രം

മലപ്പുറം: കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോഴും താഴെതട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വാര്‍ഡ്തല ശുചിത്വ സമിതികള്‍ നിര്‍ജീവം. സംസ്ഥാന ശുചിത്വ മിഷന്‍ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് നല്‍കുന്ന ശുചിത്വ ഫണ്ട് ജില്ലയില്‍ ഈ വര്‍ഷം വിനിയോഗിച്ചത് 17 ഗ്രാമപഞ്ചായത്തുകളും അഞ്ച് നഗരസഭകളും മാത്രം. ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളും ഉണ്ടായിരിക്കെയാണിത്. മഴക്കാല പൂര്‍വ ശുചീകരണം ഏപ്രില്‍-മേയ് മാസങ്ങളിലാണ് പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍, തെരഞ്ഞെടുപ്പ് സമയം ആയതിനാല്‍ എവിടെയും നടന്നില്ല. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റയുടന്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിക്കുകയും വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍, താഴെതട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ നടപടിയുണ്ടായില്ല. പലയിടത്തും ശുചിത്വ സമിതികള്‍ രൂപവത്കരിച്ചിട്ടില്ല. ഒരു വര്‍ഷം ഫണ്ട് വിനിയോഗിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് അടുത്തവര്‍ഷം ഫണ്ട് അനുവദിക്കുക. നേരത്തേ മുന്‍കൂറായി ശുചിത്വ മിഷന്‍ ഫണ്ട് അനുവദിക്കാറുണ്ടായിരുന്നു. 2014-15 വര്‍ഷം ജില്ലയില്‍ തുക വിനിയോഗിച്ചത് 31 ഗ്രാമപഞ്ചായത്തുകളും നാല് നഗരസഭകളുമായിരുന്നു. 2015-16 വര്‍ഷം തനത് ഫണ്ടില്‍നിന്ന് തുക കണ്ടത്തൊന്‍ നിര്‍ദേശം നല്‍കി. പിന്നീട് ഈ തുക അനുവദിക്കുകയും ചെയ്തു. ശുചിത്വ മിഷന്‍െറ മറ്റ് ഫണ്ടുകളുടെ വിനിയോഗ കാര്യത്തിലും പഞ്ചായത്തുകളുടെ നിലപാട് ഇതാണ്. 2013 മുതല്‍ ഉറവിട മാലിന്യ സംസ്കരണത്തിന് പദ്ധതി സമര്‍പ്പിക്കുന്ന പഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ഈ കാലയളവില്‍ 84 തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിച്ചെങ്കിലും ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചത് 35 പഞ്ചായത്തുകള്‍ മാത്രമാണ്. ശുചിത്വമില്ലായ്മ കൊണ്ട് പടരുന്ന കോളറപോലുള്ള രോഗങ്ങള്‍ കൂടിയത്തെിയതോടെ ശുചിത്വസമിതികളുടെ നിര്‍ജീവത തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരെ വലിയ ആക്ഷേപങ്ങള്‍ക്കാട് വഴിയൊരുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.