അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ റോഡ് ചരക്കുലോറികള്‍ താവളമാക്കുന്നു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മേല്‍പ്പാലത്തിനരികില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്നത് പരിസരവാസികള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. ഇതുവഴി പോകുന്ന വാഹനങ്ങളുടെ സുഗമമായ യാത്രക്ക് പലപ്പോഴൂം ചരക്ക് ലോറികള്‍ തടസ്സമുണ്ടാക്കുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഗവ. വെയര്‍ ഹൗസിലേക്ക് ചരക്കുമായി വരുന്ന ലോറികളാണ് മേല്‍പ്പാലത്തിനടുത്ത് പെരിന്തല്‍മണ്ണ ഭാഗത്ത് നിര്‍ത്തിയിടുന്നത്. ഇതിനടുത്തുള്ള എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് അരിയും ഗോതമ്പും ഇറക്കാനും കയറ്റാനുമായി വരുന്ന ലോറികള്‍ ചരക്കിറക്കാന്‍ വിളി എത്തും വരെ പാര്‍ക്ക് ചെയ്യുന്നത് റോഡിലാണ്. റോഡിന്‍െറ ഇടതു വശത്തുകൂടി പോകേണ്ട ലോറികള്‍ വലതു വശത്താണ് നിയമം ലംഘിച്ച് നിര്‍ത്തിയിടുന്നത്. റോഡിന്‍െറ ഇടതുവശത്തുകൂടി വരുന്ന ഈ ചരക്കു ലോറികള്‍ മേല്‍പ്പാലത്തിന്‍െറ ഇടതു ഭാഗത്തു കൂടി വന്ന് പാലത്തിനടിയിലൂടെ റോഡ് മുറിച്ചുകടന്ന് വെയര്‍ ഹൗസിലേക്ക് പോകണം. എന്നാല്‍ ഇത് ലംഘിച്ചാണ് ലോറികള്‍ കൂട്ടത്തോടെ നിര്‍ത്തിയിടുന്നത്. ലോറികള്‍ ഇത്തരത്തില്‍ നിര്‍ത്തുന്നത് ബസ്കാത്തിരിപ്പ് കേന്ദ്രത്തിനടുത്തായതിനാല്‍ യാത്രക്കാര്‍ക്കും ശല്ല്യമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.