പാണ്ടിക്കാട്ട് വന്‍ ഹാന്‍സ് ശേഖരം പിടികൂടി

പാണ്ടിക്കാട്: പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനത്തെിച്ച വന്‍ ഹാന്‍സ് ശേഖരം പാണ്ടിക്കാട് എസ്.ഐ ബേസില്‍ തോമസ് പിടികൂടി. മൊത്തവിതരണക്കാരന്‍ തച്ചിങ്ങനാടം തോണിക്കര അബ്ദുസമദ് (49), പാണ്ടിക്കാട്ടെ കടയുടമ വെള്ളുവങ്ങാട് മാഞ്ചേരി കുരിക്കള്‍ മുഹമ്മദാലി (42) എന്നിവരെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് ഗവ. ഹൈസ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ഹാന്‍സ് വില്‍പന നടത്തുന്നതറിഞ്ഞ് ഈ പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ വാഹനത്തില്‍ ഹൈസ്കൂളിന് സമീപം ഹാന്‍സ് വില്‍പന നടത്തുകയായിരുന്ന അബ്ദുസമദിനെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെതുടര്‍ന്ന് ചൂരക്കാവിലെ വാടകവീട്ടില്‍ പരിശോധന നടത്തി നാല് ചാക്കുകളിലായി സൂക്ഷിച്ച 4950 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. പാലക്കാട്, മണ്ണാര്‍ക്കാട് എന്നിവിടളില്‍ നിന്നാണ് കൊണ്ടുവരുന്നതെന്ന് അബ്ദുസമദ് പറഞ്ഞു. പാണ്ടിക്കാട് പഞ്ചായത്തിലെയും സമീപങ്ങളിലെയും ചെറുകിട കച്ചവടക്കാര്‍ക്ക് ഹാന്‍സ് എത്തിക്കുന്നത് ഇയാളാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ചെറിയ പാക്കറ്റുകളായി ചില്ലറ വില്‍പന നടത്തിയിരുന്നു. ഇതിനായി ഏജന്‍റുമാരുമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട്ടെ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വണ്ടൂര്‍ റോഡിലെ സ്റ്റേറില്‍ നിന്ന് 105 പാക്കറ്റ് ഹാന്‍സ് പിടികൂടിയതിനത്തെുടര്‍ന്നാണ് കട നടത്തിയിരുന്ന മാഞ്ചേരി കുരിക്കള്‍ മുഹമ്മദാലിയെ അറസ്റ്റ് ചെയ്തത്. ബാലനീതി സംരക്ഷണ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ്. ഇവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജയിലിലേക്കയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.