വിമാനത്താവള ജങ്ഷനില്‍ ഫൈ്ള ഓവറിന് അനുമതി

കൊണ്ടോട്ടി: ദേശീയപാതയില്‍ കരിപ്പൂര്‍ വിമാനത്താവള ജങ്ഷന്‍ സ്ഥിതി ചെയ്യുന്ന കൊളത്തൂരില്‍ ഫൈ്ള ഓവറിന് അനുമതി. ബജറ്റിന്‍െറ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസ് നവീകരണവും മറുപടി പ്രസംഗത്തിലുള്‍പ്പെടുത്തിയതായി എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടി മണ്ഡലത്തില്‍ വിവിധ റോഡുകളുള്‍പ്പെടെ 70 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ ബജറ്റ് പ്രസംഗത്തില്‍ മണ്ഡലത്തിനായി ഒന്നും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് എം.എല്‍.എ മുഖ്യമന്ത്രി, ധനമന്ത്രി, ടൂറിസംമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എയര്‍പോര്‍ട്ട് ജങ്ഷനില്‍ ഫൈ്ള ഓവര്‍ ബജറ്റിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നിവേദനം നല്‍കിയിരുന്നു. ചാലിയാര്‍ തീരത്ത് ടൂറിസമുള്‍പ്പെടെയുളള വിവിധ ആവശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. നിലവില്‍ എയര്‍പോര്‍ട്ട് ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.