തിരൂര്‍: താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം ഏറ്റെടുക്കാനാളില്ലാത്തതോടെ ഉപജില്ലാ, ജില്ലാ സ്കൂള്‍ കായികമേളകളുടെ നടത്തിപ്പ് ത്രിശങ്കുവില്‍. സ്റ്റേഡിയം ലഭിക്കാത്തതിനാല്‍ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബാള്‍ പറവണ്ണയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സ്കൂള്‍ കായികമേളകളുടെ സംഘാടനവും അധ്യാപകര്‍ക്ക് തലവേദനയാകുന്നത്. എല്ലാ വര്‍ഷവും തിരൂര്‍ ഉപജില്ലാ കായികമേള സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ചിലപ്പോള്‍ താനൂര്‍ ഉപജില്ലാ കായികമേളക്കും സ്റ്റേഡിയം വേദിയാകാറുണ്ട്. ഇത്തവണ ജില്ലാ കായികമേളക്ക് ആതിഥേയത്വം വഹിക്കേണ്ടതും തിരൂര്‍ ഉപജില്ലയാണ്. നാലു വര്‍ഷത്തിനു ശേഷമാണ് തിരൂരില്‍ ജില്ലാ കായികമേളയത്തെുന്നത്. നവീകരണത്തിനു ശേഷം പുതുമോടിയണിഞ്ഞ സ്റ്റേഡിയത്തില്‍ മേളകള്‍ നടത്താമെന്നായിരുന്നു കായികാധ്യാപകരുടെ കണക്കുകൂട്ടല്‍. സുബ്രതോ കപ്പ് ടൂര്‍ണമെന്‍റിനായി സ്റ്റേഡിയം ലഭിക്കാതായതോടത്തെന്നെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ജംപിങ് പിറ്റ്, ത്രോയിങ് പിറ്റ് എന്നിവ സ്റ്റേഡിയത്തിലില്ലാത്തതിനാല്‍ മറ്റ് മത്സരങ്ങള്‍ ഇവിടെയും ലോങ് ജംപ്, ട്രിപ്പിള്‍ ജംപ്, ത്രോയിങ് മത്സരങ്ങള്‍ തിരുനാവായയിലും നടത്താമെന്നായിരുന്നു ധാരണ. നവീകരണത്തിന് മുമ്പ് താല്‍ക്കാലിക ജംപ്, ത്രോയിങ് പിറ്റുകള്‍ സ്റ്റേഡിയത്തില്‍തന്നെ ഒരുക്കിയാണ് മേളകള്‍ നടത്തിയിരുന്നത്. നവീകരണത്തോടെ ഇവ ഒരുക്കിയിരുന്ന ഭാഗം പുല്‍മൈതാനിയായി. സ്റ്റേഡിയം തര്‍ക്കം അനന്തമായി നീണ്ടാല്‍ മത്സരങ്ങള്‍ക്ക് പുതിയ വേദി കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ജില്ലാ മേള പ്രതിസന്ധിയിലാകുമെന്നതും അധ്യാപകരെ അലട്ടുന്നു. കോടികള്‍ ചെലവിട്ട് നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നാഥനില്ലാ കളരിയായി തുടരുന്നത് നഗരത്തിന്‍െറ കായികസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാണ്. പുല്ല് പാകിയ ലെവന്‍സ് മൈതാനിയും സിന്തറ്റിക് ട്രാക്കുമെല്ലാം നോക്കുകുത്തിയായി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.