ഓണവിപണി കൈയിലെടുക്കാന്‍ വിഷരഹിത പച്ചക്കറിയുമായി വണ്ടൂരിലെ കര്‍ഷകര്‍

വണ്ടൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന വിഷം മുക്കിയ പച്ചക്കറികളെ ഓണ വിപണി പിടിച്ചെടുക്കാന്‍ വണ്ടൂരില്‍ കര്‍ഷക കൂട്ടായ്മ പദ്ധതികളാവിഷ്കരിച്ചു. കൃഷിഭവനില്‍ നടന്ന കര്‍ഷകരുടെ യോഗത്തില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഓണത്തിന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് വണ്ടൂരില്‍ കൃഷി ചെയ്ത 130 ടണ്‍ പച്ചക്കറികള്‍ കയറ്റിയയച്ചിരുന്നു. ഇത്തവണയിത് 200 ടണ്ണിനു മുകളിലാക്കാനുള്ള പദ്ധതികളാണാവിഷ്കരിച്ചത്. 30 ഹെക്ടറിലധികം സ്ഥലത്ത് പച്ചക്കറി കൃഷി നടത്താനാണ് പദ്ധതിയെന്ന് കൃഷി ഓഫിസര്‍ സുബൈര്‍ ബാബു പറഞ്ഞു. പലയിടങ്ങളിലും കൃഷി ആരംഭിച്ചു കഴിഞ്ഞു. പ്രാദേശികമായി വിപണി കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെ നിലവിലുള്ള ചന്തക്ക് പുറമെ മറ്റൊരു വിതരണ കേന്ദ്രം കൂടി തുടങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തംഗം റംല ഹംസക്കുട്ടി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കൃഷി ഓഫിസര്‍ സുബൈര്‍ ബാബു പദ്ധതി വിശദീകരിച്ചു. വി.പി. കുട്ടിശങ്കരന്‍, ശങ്കരന്‍കുട്ടി നായര്‍, ഇ.പി. മുഹമ്മദ് ബഷീര്‍, പി.ടി. ഹൈദ്രു, ഇ.കെ. അനീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.